സി​റാ​ജി​ന്​ 10 വി​ക്ക​റ്റ്​; ഇ​ന്ത്യ ‘എ’​ക്ക്​ ജ​യം

ബം​ഗ​ളൂ​രു: യു​വ​താ​രം മു​ഹ​മ്മ​ദ്​ സി​റാ​ജ്​ 10 വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ ആ​ദ്യ ടെ​സ്​​റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ‘എ’​ക്കെ​തി​രെ ഇ​ന്ത്യ​ൻ എ​ക്ക്​ വ​മ്പ​ൻ ജ​യം. ഇ​ന്നി​ങ്​​സി​നും 30 റ​ൺ​സി​നു​മാ​ണ്​ സ​ന്ദ​ർ​ശ​ക​രെ ഇ​ന്ത്യ ‘എ’ ​മു​ട്ടു​കു​ത്തി​ച്ച​ത്. സ്കോ​ർ ദ​ക്ഷി​ണാ​ഫ്രി​ക്ക: 246/10, 308/10. ഇ​ന്ത്യ: 584/8. ര​ണ്ടു ടെ​സ്​​റ്റു​ക​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ 1-0ത്തി​ന്​ ഇ​തോ​ടെ ഇ​ന്ത്യ മു​ന്നി​ലെ​ത്തി. പ​ത്തി​നാ​ണ് ​ര​ണ്ടാം മ​ത്സ​രം. 

ഇ​രു ഇ​ന്നി​ങ്​​സി​ലു​മാ​യി സി​റാ​ജ്​ അ​ഞ്ചു വീ​തം വി​ക്ക​റ്റ്​ വീ​ഴ്​​ത്തി. ക​രി​യ​റി​ൽ ഹൈ​ദ​രാ​ബാ​ദു​കാ​ര​​​െൻറ ആ​ദ്യ 10 വി​ക്ക​റ്റ്​ നേ​ട്ട​മാ​ണി​ത്. ശ്രേ​യ​സ്​ അ​യ്യ​രു​ടെ നാ​യ​ക​ത്വ​ത്തി​ലി​റ​ങ്ങി​യ ഇ​ന്ത്യ ‘എ’ ​എ​തി​രാ​ളി​ക​ളെ ആ​ദ്യ ഇ​ന്നി​ങ്​​സി​ൽ 246ന്​ ​ഒ​തു​ക്കി​യി​രു​ന്നു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ ‘എ’​ക്കാ​യി മാ​യ​ങ്ക്​ അ​ഗ​ർ​വാ​ൾ  (220) ഡ​ബ്​​ൾ സെ​ഞ്ച്വ​റി​യും പൃ​ഥ്വി ഷാ (136) ​സെ​ഞ്ച്വ​റി​യും നേ​ടി​യ​തോ​ടെ​യാ​ണ്​ 584 എ​ന്ന കൂ​റ്റ​ൻ സ്​​കോ​റി​ലേ​ക്ക്​ നീ​ങ്ങി​യ​ത്.

ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ‘എ’ ​നി​ര​യി​ൽ വി​ക്ക​റ്റ്​ കീ​പ്പ​ർ റൂ​ഡി സെ​ക്ക​ൻ​ഡി​ന്​ (94) മാ​ത്ര​മാ​ണ്​ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യ​ത്. 

Tags:    
News Summary - india A win against south africa-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.