വിൻഡീസിന് ലക്ഷ്യം 478; രണ്ടാം ടെസ്റ്റിൽ ഇന്ത്യ വിജയപ്രതീക്ഷയിൽ

കിങ്സ്റ്റൺ: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ വ്യക്തമായ മേധാവിത്വത്തോടെ ഇന്ത്യ വിജയപ്രതീക്ഷയിൽ. 478 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന വിൻഡീസ് മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 45 റൺസ് എന്ന നിലയിലാണ്. രണ്ട് ദിനം ശേഷിക്കേ വിൻഡീസിന് ലക്ഷ്യത്തിലേക്ക് 433 റൺസ് കൂടി വേണം.

ഒന്നാമിന്നിങ്സിൽ വെസ്റ്റിൻഡീസ് 117 റൺസിന് ഓൾ ഔട്ടായിരുന്നു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ നാല് വിക്കറ്റിന് 168 എന്ന നിലയിൽ ഡിക്ലയർ ചെയ്ത് വിൻഡീസിനെ വീണ്ടും ബാറ്റിങ്ങിനയച്ചു. ഇന്ത്യൻ നിരയിൽ ആദ്യ ഇന്നിങ്സിലെ സെഞ്ച്വറിക്കാരൻ ഹനുമ വിഹാരി (പുറത്താകാതെ 53) മികച്ച ഫോം തുടർന്നപ്പോൾ അജിങ്ക്യ രഹാനെയും ( പുറത്താകാതെ 64) മികവ് കാട്ടി.

വെസ്റ്റിൻഡീസ് രണ്ടാം ഇന്നിങ്സിലെ വിക്കറ്റുകൾ ഇഷാന്ത് ശർമയും മൊഹമ്മദ് ഷമിയും പങ്കിട്ടു. നേരത്തെ, ഒന്നാം ഇന്നിങ്സിൽ ഹാട്രിക് ഉൾപ്പടെ ആറ് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയുടെ മാരക ബൗളിങ്ങിന് മുന്നിലാണ് വെസ്റ്റിൻഡീസ് തകർന്നത്.

ബുംറ ഹാട്രിക്

വെസ്റ്റിൻഡീസ് ഒന്നാം ഇന്നിങ്സിലെ തന്‍റെ ഒ​മ്പ​താം ഒാ​വ​റി​ലാ​ണ് ബുംറ​ ഹാ​ട്രി​ക്കി​ലേ​ക്ക്​ പ​ന്തെ​റി​ഞ്ഞ​ത്. ഡാ​ര​ൻ ബ്രാ​വോ​യെ (4) ലോ​കേ​ഷ്​ രാ​ഹു​ലി​​​​െൻറ കൈ​യി​ലെ​ത്തി​ച്ച ബും​റ മാ​ജി​കി​നു മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വാ​തെ ഷം​റാ​ഹ്​ ബ്രൂ​ക്​​സും റോ​സ്​​റ്റ​ൺ ചെ​യ്​​സും അ​ടു​ത്ത​ടു​ത്ത പ​ന്തു​ക​ളിൽ സം​പൂ​ജ്യ​രാ​യി വി​ക്ക​റ്റി​ന്​ മു​ന്നി​ൽ കു​ടു​ങ്ങി മ​ട​ങ്ങി. ചെ​യ്​​സി​​​​െൻറ വി​ക്ക​റ്റ്​ ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ റി​വ്യൂ​വി​ലൂ​ടെ​യാ​ണ്​ ബും​റ​ക്ക്​ ഹാ​ട്രി​ക്ക്​ സ​മ്മാ​നി​ച്ച​ത്.

Tags:    
News Summary - india vs west indies test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.