മിതാലി രാജ് 97*: ഇന്ത്യൻ വനിതകൾക്ക്​ 142 റൺസ്​ ജയം

ക്വാലാലംപുർ: വനിത ഏഷ്യാ കപ്പി​​​െൻറ ഉദ്​ഘാടന മത്സരത്തിൽ ഇന്ത്യ 142 റൺസിന്​ മലേഷ്യയെ തകർത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്നു വിക്കറ്റ് നഷ്​ടത്തില്‍ 169 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ വെറും 13.4 ഓവറിൽ 27 റണ്‍സിന് പുറത്തായി.

മലേഷ്യൻ നിരയിലെ ആറു പേര്‍ സംപൂജ്യരായി മടങ്ങി. തുടര്‍ച്ചയായ എഴാം കിരീടം ലക്ഷ്യമിട്ടിറങ്ങി ഇന്ത്യ​യെ പുറത്താകാതെ 97 റണ്‍സെടുത്ത മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍ (32), ഡിബി ശര്‍മ (18) എന്നിവരാണ്​ മികച്ച സ്​കോർ നേടിക്കൊടുത്ത്​.

9 റണ്‍സെടുത്ത സാഷ ആസ്മിയാണ് മലേഷ്യയുടെ ടോപ് സ്‌കോറര്‍.   ഇന്ത്യക്കുവേണ്ടി പൂജാ വസ്ത്രാകര്‍ മൂന്നും അനുജ പാട്ടീല്‍, പൂനം യാദവ് എന്നിവര്‍ രണ്ടു വിക്കറ്റുകളും വീഴ്​ത്തി. തിങ്കളാഴ്ച തായ്‌ലന്‍ഡുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Tags:    
News Summary - India v Malaysia, Women's T20 Asia Cup 2018- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.