ജയം തുടര​ാൻ ഇന്ത്യ

സെഞ്ചൂറിയൻ: ആദ്യ ഏകദിനം നൽകിയ ആത്മവിശ്വാസവുമായി കോഹ്​ലിപ്പട ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം മത്സരത്തിന്​ ഇന്നിറങ്ങും. എ.ബി. ഡിവില്യേഴ്​സിന്​ പിന്നാലെ കൈവിരലിന്​ പരിക്കേറ്റ നായകൻ ഫാഫ്​ ഡുപ്ലസിസും കളിക്കാനിറങ്ങില്ലെന്ന വാർത്തയോടെയാണ്​ ദക്ഷിണാഫ്രിക്ക ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്​.

ഇനിയുള്ള മത്സരങ്ങളിൽ പുതുമുഖ താരം എയ്​ഡൻ മാർക്​റാമായിരിക്കും ദക്ഷിണാഫ്രിക്കയെ നയിക്കുക. രണ്ട്​ മത്സരം മാത്രം കളിച്ച്​ പരിചയമുള്ള 23കാരനെ നായക സ്​ഥാനം ഏൽപിച്ചതിലൂടെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്​ പുതുസന്ദേശം നൽകുകയാണ്​ സെലക്​ടർമാർ.

 രണ്ടു ക്യാപ്​റ്റന്മാരും സെഞ്ച്വറി കുറിച്ച്​ താരങ്ങളായ ആദ്യ മത്സരത്തിൽ ആറു വിക്കറ്റിനായിരുന്നു സന്ദർശകരുടെ ജയം. ആറു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1^0ന്​ മുന്നിലാണ്​​. സ്വന്തം മണ്ണിൽ േതാൽവിയറിയാതെ 17 മത്സരങ്ങളുമായി നിന്ന ദക്ഷിണാഫ്രിക്കയുടെ ​വിജയക്കുതിപ്പിനാണ്​ ഇന്ത്യ തടയിട്ടത്​.

ബൗളർമാരും ബാറ്റ്​സ്​മാന്മാരും മികച്ച പ്രകടനം നടത്തിയതാണ്​ ആദ്യ ഏകദിനത്തിൽ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്​. ബൗളർമാർ 269 റൺസിന്​ ദക്ഷിണാഫ്രിക്കയെ ഒതുക്കിയപ്പോൾ, സെഞ്ച്വറി നേടിയ വിരാട്​ കോഹ്​ലിയും അർധസെഞ്ച്വറിയുമായി അജിൻക്യ രഹാനെയും വിജയതീരത്തെത്തിക്കുകയായിരുന്നു. ഇൗ ടീം തന്നെയായിരിക്കും രണ്ടാം മത്സരത്തിലും കളത്തിലെത്തുക.

Tags:    
News Summary - India-South Africa one day match today - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT