ദുബൈ: തുർച്ചയായ മൂന്നാം വർഷവും െഎ.സി.സിയുടെ ടെസ്റ്റ് അമരക്കാർക്കുള്ള ചാമ്പ്യൻഷി പ് ദണ്ഡ് നിലനിർത്തി ഇന്ത്യ. ഏപ്രിൽ ഒന്നിന് ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്ക ാരാവുന്നവർക്കാണ് െഎ.എസി.സിയുടെ ഒരു മില്യൺ യു.എസ് ഡോളർ (ഏകദേശം ഏഴു കോടി) വരുന്ന ഇൗ ബഹുമതി. ചരിത്രത്തിലാദ്യമായി ആസ്ട്രേലിയയിലടക്കം പരമ്പര ജയിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് ഇന്ത്യ ടെസ്റ്റിൽ ഒന്നാം സ്ഥാനം കൈവിടാതിരുന്നത്.
ചാമ്പ്യൻഷിപ് ദണ്ഡ് നിലനിർത്താനായത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും ഇന്ത്യൻ ടീമിലെ ഒാരോരുത്തരും ഇതിൽ അഭിമാനിക്കുന്നുവെന്നും ക്യാപ്റ്റൻ വിരാട് കോഹ്ലി പറഞ്ഞു. ന്യൂസിലൻഡാണ് ഇന്ത്യക്കു പിറകിൽ രണ്ടാം സ്ഥാനത്തുള്ളത്. മൂന്നര കോടി രൂപയായിരിക്കും ഇവർക്ക് ലഭിക്കുന്നത്. ദക്ഷിണാഫ്രിക്ക മൂന്നും ആസ്ട്രേലിയ നാലും സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.