ന്യൂസിലാൻഡിന്​ 297 റൺസ്​ വിജയലക്ഷ്യം

പോഷ്​സ്​ട്രൂം: ഇന്ത്യക്കെതിരായ മൂന്നാം ഏകദിന മൽസരത്തിൽ ന്യൂസിലാൻഡിന്​ 297 റൺസ്​ വിജയലക്ഷ്യം. ഏഴ്​ വിക്കറ്റ്​ നഷ്​ടത്തിൽ ഇന്ത്യ 296 റൺസെടുത്തു. സെഞ്ച്വറി നേടിയ കെ.എൽ രാഹുലും 62 റൺസെടുത്ത ശ്രേയസ്​ അയ്യരുമാണ്​ ഇന്ത്യൻ നിരയിൽ തിളങ്ങിയത്​. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ്​ ഒരു വിക്കറ്റ്​ നഷ്​ടത്തിൽ 100 റൺസ്​ പിന്നിട്ടു.

തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. 32 റൺസെടുക്കു​േമ്പാഴേക്കും എം.എ അഗർവാളും വിരാട്​ കോഹ്​ലിയും പുറത്തായെങ്കിലും പൃഥ്വി ഷായും ശ്രേയസ്​ അയ്യറും കൂടി ഇന്നിങ്​സ്​ മുന്നോട്ട്​ കൊണ്ടുപോയി. ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിക്ക്​ ഒമ്പത്​ റൺസ്​ നേടാൻ മാത്രമാണ്​ കഴിഞ്ഞത്​.എന്നാൽ, മികച്ച രീതിയിൽ കളിച്ചുകൊണ്ടിരിക്കെ പൃഥ്വി ഷാ റൺ ഔട്ടായി. പിന്നീടെത്തിയ രാഹുൽ ശ്രേയസ്​ അയ്യർക്ക്​ മികച്ച പിന്തുണ നൽകി. രാഹ​ുൽ പുറത്തായതോടെ ഒന്നിച്ച ശ്രേയസ്​ അയ്യരും മനീഷ്​ പാണ്ഡേയും പതിയെ ഇന്ത്യൻ സ്​കോർ മുന്നോട്ട്​ നീക്കി.

ആദ്യ രണ്ട്​ മൽസരങ്ങളും തോറ്റ്​ പരമ്പര നഷ്​ടപ്പെട്ട ഇന്ത്യ മാനംകാക്കുകയാണ്​ മൂന്നാം ഏകദിനത്തിലെ ജയത്തിലൂടെ ലക്ഷ്യമിടുന്നത്​.

Tags:    
News Summary - India-Newzeland match-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.