ദുബൈ: ശ്രീലങ്കക്കെതിരായ തകർപ്പൻ വിജയത്തോടെ ഐ.സി.സി ട്വൻറി 20 റാങ്കിങ്ങിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്കുയർന്നു. രോഹിത് ശർമ്മയുടെ നേതൃത്വത്തിനു കീഴിൽ ഇന്ത്യ 3-0ത്തിന് ലങ്കയെ തോൽപിച്ചിരുന്നു. ഇംഗ്ലണ്ടിനെ മറികടന്നാണ് ഇന്ത്യ രണ്ടാമതെത്തിയത്. പാകിസ്താനാണ് ഒന്നാം സ്ഥാനത്ത്.
പരമ്പരയിൽ തിളങ്ങിയ രോഹിത് ശർമ്മക്കും കെ.എൽ രാഹുലിനും റാങ്കിങ്ങിൽ മുന്നേറ്റമുണ്ട്. പരമ്പരയിൽ 162 റൺസെടുത്ത രോഹിത് ശർമ്മ റാങ്കിങ്ങിൽ 14-ാം സ്ഥാനത്താണ്. രണ്ട് അർധ സെഞ്ചുറികൾ ഉൾപ്പെടെ 154 റൺസ് നേടിയ രാഹുൽ 23 പോയൻറ് നേടി നാലാമതെത്തി. ഓസീസ് ഓപ്പണർ ആരോൺ ഫിഞ്ച്, പാക് ഇടംകൈയൻ സ്പിന്നർ ഇമാദ് വാസിം എന്നിവരാണ് റാങ്കിങ്ങിൽ ഒന്നാമത്.
അതേസമയം വിവാഹത്തിനായി പരമ്പരയിൽ നിന്ന് വിട്ടുനിന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്ലി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോഹ്ലിയുടെ പോയൻറ് നില 824ൽ നിന്ന് 776 പോയിന്റിലേക്ക് താഴ്ന്നു. എന്നാൽ ഏകദിനത്തിൽ ഒന്നാമതും ടെസ്റ്റിൽ രണ്ടാം സ്ഥാനത്തുമാണ് ഇന്ത്യൻ നായകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.