??????? ??

ഇം​ഗ്ല​ണ്ട്​ പ​ര്യ​ട​നം: ഇന്ത്യൻ എ ടീമിന്​ വിജയത്തുടക്കം 

ലീ​ഡ്​​സ്​: ഇം​ഗ്ല​ണ്ട്​ പ​ര്യ​ട​ന​ത്തി​ന്​ എ​ത്തി​യ ഇ​ന്ത്യ​ൻ എ ​ടീ​മി​​െൻറ തു​ട​ക്കം വി​ജ​യ​ത്തോ​ടെ. ഏ​ക​ദി​ന ടൂ​ർ​ണ​മ​െൻറി​ൽ ഇം​ഗ്ല​ണ്ട്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ ഇ​ല​വ​നെ 125 റ​ൺ​സി​ന്​ ത​ക​ർ​ത്താ​ണ്​ ഇ​ന്ത്യ​യു​ടെ യു​വ​നി​ര തു​ട​ങ്ങി​യ​ത്.

ക്യാ​പ്​​റ്റ​ൻ ശ്രേ​യ​സ്​ അ​യ്യ​ർ, പൃ​ഥ്വി ഷാ, ​ഇ​ഷാ​ൻ കി​ഷ​ൻ എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ച്വ​റി​ക​ളു​ടെ ക​രു​ത്തി​ൽ എ​ട്ട്​ വി​ക്ക​റ്റി​ന്​ 328 റ​ൺ​സ​ടി​ച്ചു കൂ​ട്ടി​യ ഇ​ന്ത്യ​ക്കെ​തി​രെ ബോ​ർ​ഡ്​ ഇ​ല​വ​ൻ 36.5 ഒാ​വ​റി​ൽ 203 റ​ൺ​സി​ന്​ പു​റ​ത്താ​യി. മൂ​ന്ന്​ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ പേ​സ​ർ ദീ​പ​ക്​ ച​ഹാ​റും ര​ണ്ട്​ വി​ക്ക​റ്റെ​ടു​ത്ത അ​ക്​​സ​ർ പ​േ​ട്ട​ലു​മാ​ണ്​ ആ​തി​ഥേ​യ​രെ ത​ക​ർ​ത്ത​ത്.

ഇ​ന്ത്യ​ൻ ബാ​റ്റി​ങ്ങി​ൽ ഷാ 61 ​പ​ന്തി​ൽ 70ഉം ​അ​യ്യ​ർ 45 പ​ന്തി​ൽ 54ഉം ​കി​ഷ​ൻ 46 പ​ന്തി​ൽ 50ഉം ​റ​ൺ​സെ​ടു​ത്തു. ക്രു​ണാ​ൽ പാ​ണ്ഡ്യ (34), അ​ക്​​സ​ർ (28) എ​ന്നി​വ​രും തി​ള​ങ്ങി. ഇം​ഗ്ല​ണ്ട്​ ല​യ​ൺ​സ്, വെ​സ്​​റ്റി​ൻ​ഡീ​സ്​ എ ​ടീം എ​ന്നി​വ​യാ​ണ്​ ടൂ​ർ​ണ​മ​െൻറി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന മ​റ്റു ടീ​മു​ക​ൾ.
Tags:    
News Summary - India A execute complete dominance over ECB XI- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.