ദേഷ്യമല്ല; വേണ്ടത്​ ഇന്ത്യൻ ആരാധകരുടെ പിന്തുണ –വില്യംസൺ

ല​ണ്ട​ൻ: ‘അ​വ​രു​െ​ട ദേ​ഷ്യ​ത്തി​ന്​ കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ്​ ഞാ​ൻ ക​രു​തു​ന്ന​ത്​’. ലോ​ക​ക​പ്പി​ലെ ത ോ​ൽ​വി​ക്കു​പി​ന്നാ​ലെ ഹൃ​ദ​യം​ത​ക​ർ​ന്നി​രി​ക്കു​ന്ന ഇ​ന്ത്യ​ൻ ആ​രാ​ധ​ക​രെ​ക്കു​റി​ച്ച്​ ന്യൂ​സി​ല​ൻ​ഡ്​ നാ​യ​ക​​ൻ ​െക​യ്​​ൻ വി​ല്യം​സ​ണി​​െൻറ വാ​ക്കു​ക​ളാ​ണി​ത്. ഇ​ന്ത്യ​ൻ തോ​ൽ​വി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വി​ധ​യി​ന​ങ്ങ​ളി​ൽ സാ​ധാ​ര​ണ​പോ​ലെ പ്ര​തി​ഷേ​ധ​ങ്ങ​ളും പ്ര​ക​ട​ന​ങ്ങ​ളു​മു​ണ്ടാ​യി. ഇ​ന്ത്യ​ൻ ആ​രാ​ധ​ക​ർ ദേ​ഷ്യം പ്ര​ക​ടി​പ്പി​െ​ച്ച​ന്ന ന്യൂ​സി​ല​ൻ​ഡ്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പ​റ​ഞ്ഞ​പ്പോ​ൾ വി​ല്യം​സ​ണി​​െൻറ പ്ര​തി​ക​ര​ണം ഏ​തൊ​രു ആ​രാ​ധ​ക​​െൻറ​യും മ​ന​മു​രു​ക്കു​ന്ന​താ​യി​രു​ന്നു.

‘ഇ​ന്ത്യ​യി​ല്‍ ക്രി​ക്ക​റ്റ് എ​ന്ന വി​കാ​രം അ​ള​ക്കാ​ന്‍ ക​ഴി​യാ​ത്ത​താ​ണ്. അ​ത്ത​ര​ത്തി​ലൊ​രു രാ​ജ്യ​ത്തി​നെ​തി​രെ ക​ളി​ക്കാ​ന്‍ സാ​ധി​ക്കു​ക​യെ​ന്ന​ത് പോ​ലും ഭാ​ഗ്യ​മാ​ണ്. ഫൈ​ന​ലി​ല്‍ ഞാ​ന്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്, ഇ​ന്ത്യ​ന്‍ ആ​രാ​ധ​ക​രി​ല്‍നി​ന്നു​ള്ള പി​ന്തു​ണ ല​ഭി​ക്കു​മെ​ന്നു​ത​ന്നെ​യാ​ണ്’- വി​ല്യം​സ​ണ്‍ പ​റ​ഞ്ഞു നി​ര്‍ത്തി. ഇ​ന്ത്യ​യി​ലെ കോ​ടി​ക്ക​ണ​ക്കി​നു​ വ​രു​ന്ന ആ​രാ​ധ​ക​രു​െ​ട പി​ന്തു​ണ​യാ​ണ്​ ജൂ​ലൈ 14ന്​ ​ലോ​ഡ്​​സി​ൽ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്ന ന്യൂ​സി​ല​ൻ​ഡ്​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ലോ​ക ക്രി​ക്ക​റ്റി​ൽ അ​ധി​കം ഹേ​റ്റേ​ഴ്​​സ്​ ഇ​ല്ലാ​ത്ത ന്യൂ​സി​ല​ൻ​ഡി​ന്​ അ​തു​ ല​ഭി​ക്കു​മെ​ന്നു​ത​ന്നെ​യാ​ണ്​ വി​ശ്വാ​സം.

Tags:    
News Summary - icc world cup 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.