ലീഡ്സ്: പോയൻറ് പട്ടികയിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിൽ ജയം വെസ്റ്റിൻഡീസിന്. അവസാന ലീഗ് പോരാട് ടത്തിൽ കരീബിയൻസ് 23 റൺസിന് അഫ്ഗാനിസ്താനെ തോൽപിച്ചു. ഷായ് ഹോപ് (77), എവിൻ ലൂയിസ് (58), നികോളസ് പുരാൻ (58) എന്നി വരുടെ അർധസെഞ്ച്വറി മികവിൽ വിൻഡീസ് 50 ഒാവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനി റങ്ങിയ അഫ്ഗാനായി ഇക്രാം അലിഖിൽ (86), റഹ്മത്ത് ഷാ (62), അസ്ഗർ അഫ്ഗാൻ (40) എന്നിവർ പൊരുതി നോക്കിയെങ്കിലും 288 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. കൂറ്റൻ ലക്ഷ്യം തേടിയിറങ്ങിയ അഫ്ഗാന് തിരിച്ചടിയായി നായകൻ ഗുൽബാദിൻ നായിബ് (5) രണ്ടാം ഒാവറിൽ പുറത്തായി.
രണ്ടാം വിക്കറ്റിൽ ഷായും അലിഖിലും ചേർന്ന് 133 റൺസ് കൂട്ടുെകട്ടുമായി അഫ്ഗാന് പ്രതീക്ഷ നൽകിയെങ്കിലും സ്കോർ 138ൽ ഷായെ പുറത്താക്കി ബ്രാത്ത് വെയ്റ്റ് വിൻഡീസിന് ബ്രേക്ക്ത്രൂ നൽകി. 10 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു ഷായുടെ മനോഹര ഇന്നിങ്സ്. ഇടക്ക് കോട്രലിെൻറ കൈയിൽനിന്ന് ജീവൻ ലഭിച്ച അലിഖിലിനെ സെഞ്ച്വറി തികക്കുന്നതിനു മുമ്പ് ഗെയ്ൽ വിക്കറ്റിനുമുന്നിൽ കുടുക്കുകയായിരുന്നു.
അതേ ഒാവറിൽ 31 റൺസെടുത്ത നജീബുല്ല സദ്രാൻ റണ്ണൗട്ടായി മടങ്ങിയതോടെ എല്ലാ പ്രതീക്ഷകളും മുൻനായകൻ അസ്ഗർ അഫ്ഗാനിലായി. 40 റൺസെടുത്ത അഫ്ഗാനെ ഹോൾഡറുടെ ൈകകളിലെത്തിച്ച് ബ്രാത്ത്വെയ്റ്റ് മത്സരംവിൻഡീസിെൻറ വരുതിയിലാകുകയായിരുന്നു. അവസാന ഒാവറുകളിൽ സയ്യിദ് ഷിറാസ് (25) പൊരുതി നോക്കിയെങ്കിലും ലക്ഷ്യം നേടാനായില്ല
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.