നോർത്ത് സൗണ്ട് (ആൻറിഗ്വ): വനിത ട്വൻറി20 ലോകകപ്പിൽ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 5.30നാണ് മത്സരം. ഒരു തോൽവി പോലുമില്ലാതെ കുതിക്കുന്ന ഹർമൻപ്രീത് കൗറും സംഘവും കഴിഞ്ഞ ഏകദിന ലോകകപ്പ് ൈഫനലിലെ തോൽവിക്ക് കണക്കുതീർക്കാനാണ് ഇംഗ്ലണ്ടിനെതിരെ ബൂട്ടണിയുന്നത്.
വീരോചിതമായിരുന്നു ഇന്ത്യയുടെ സെമി പ്രവേശനം. ഗ്രൂപ് ഘട്ടത്തിൽ ന്യൂസിലൻഡ്, ആസ്ട്രേലിയ, പാകിസ്താൻ തുടങ്ങിയവരെ അനായാസം മറികടന്ന് ചാമ്പ്യന്മാരായി. ഗ്രൂപ് ‘എ’യിൽനിന്ന് രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് എത്തുന്നത്. രാത്രി 1.30ന് നടക്കുന്ന ആദ്യ സെമിയിൽ വിൻഡീസ് ആസ്േട്രലിയയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.