വരുന്നൂ, ടെസ്റ്റ് ക്രിക്കറ്റ് ലോകകപ്പ്

ന്യൂഡൽഹി: ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ ആവേശം അവസാനിക്കും മുമ്പ് ഇതാ വരുന്നു ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ ്പ്യൻഷിപ്പ്. ഒമ്പത് ടീമുകൾ അണിനിരക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് ലോകചാമ്പ്യൻഷിപ്പ് രണ്ട് വർഷം കൊണ്ടാണ് പൂർത്തി യാവുക. ചാമ്പ്യൻഷിപ് ഫൈനൽ മത്സരം 2021ൽ ഇംഗ്ലണ്ടിൽ നടക്കും.

ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിലെ ആദ്യ ഒമ്പത് സ്ഥാനക്കാ രാണ് ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കുക. ഇന്ത്യ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ശ്രീലങ്ക, പാക ിസ്താൻ, വെസ്റ്റ് ഇൻഡീസ്, ബംഗ്ലദേശ് എന്നിവയാണ് ആദ്യ ഒമ്പതിൽ ഉൾപ്പെടുക.

ടീമുകൾ തമ്മിലുള്ള ടെസ്റ്റ് പരമ്പരകളാണ് ലോക ചാമ്പ്യൻഷിപ്പിലെ മത്സരങ്ങളായി പരിഗണിക്കുക. ഒരു ടീമിന് മൂന്ന് ഹോം പരമ്പരയും മൂന്ന് എവേ പരമ്പരയും ഉൾപ്പടെ ആറ് പരമ്പരയാണ് കളിക്കാനുണ്ടാവുക. ഓരോ പരമ്പരയിലും മൂന്ന് മുതൽ അഞ്ച് വരെ മത്സരമുണ്ടാകും. ഇത്തരത്തിൽ 27 പരമ്പരകളിലായി ആകെ 72 ടെസ്റ്റ് മത്സരങ്ങളാണ് ലോകകപ്പിൽ ഉണ്ടാവുക.

പോയിന്‍റ് സംവിധാനം

ഓരോ ടെസ്റ്റ് പരമ്പരയിലും 120 പോയിന്‍റ് നിശ്ചയിക്കും. രണ്ട് മത്സരം മാത്രമുള്ള പരമ്പരയാണെങ്കിൽ ഒരു വിജയത്തിന് 60 പോയിന്‍റ് ലഭിക്കും. അഞ്ച് മത്സരമുള്ള പരമ്പരയെങ്കിൽ ഒരു കളി വിജയിച്ചാൽ 24 പോയിന്‍റ് ലഭിക്കും. ഇങ്ങനെ എല്ലാ ടീമുകളും രണ്ട് വർഷം കൊണ്ട് ആറ് പരമ്പര പൂർത്തിയാക്കുമ്പോൾ ഏറ്റവും കൂടുതൽ പോയിന്‍റുകൾ നേടുന്ന രണ്ട് ടീമുകൾ ഫൈനലിൽ പ്രവേശിക്കും.

ഫൈനൽ സമനിലയായാൽ?

ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾ സമനിലയിൽ കലാശിക്കുക സാധാരണമാണ്. ലോക ചാമ്പ്യൻഷിപ്പിലെ ഫൈനൽ മത്സരം സമനിലയിലായാൽ പ്രാഥമിക ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോയിന്‍റ് നേടിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കും. സൂപ്പർ ഓവറോ ബൗണ്ടറികളുടെ കണക്കെടുപ്പോ ഉണ്ടാവില്ലെന്ന് വ്യക്തം.

ഓരോ ടീമിനും മത്സരങ്ങളുടെ എണ്ണം വ്യത്യസ്തം

ഓരോ ടീമും ആറ് പരമ്പരയാണ് കളിക്കാനുള്ളത്. എന്നാൽ, ആകെ മത്സരങ്ങളുടെ എണ്ണത്തിൽ വ്യത്യാസമുണ്ടാകും. ഇംഗ്ലണ്ടിന് ആറ് പരമ്പരയിലായി 22 മത്സരമാണ് കളിക്കാനുള്ളത്. അതേസമയം, ഇന്ത്യക്ക് ആറ് പരമ്പരയിൽ 18 മത്സരം മാത്രമാണുള്ളത്. ഓസ്ട്രേലിയക്ക് 19, ദക്ഷിണാഫ്രിക്ക-16, വെസ്റ്റിന്ഡീസ്-15, ന്യൂസിലാൻഡ്-14, ബംഗ്ലദേശ്-14, പാകിസ്താൻ -13, ശ്രീലങ്ക -13 എന്നിങ്ങനെയാണ് ടീമുകൾക്ക് കളിക്കാനുള്ള മത്സരങ്ങൾ.

തുടക്കം ആഷസിൽനിന്ന്

ആഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയിൽ ചിരവൈരികളായ ആസ്ട്രേലിയയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നതോടെ ലോക ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്കും തുടക്കമാകും. ഇന്ത്യയുടെ ലോക ചാമ്പ്യൻഷിപ് മത്സരങ്ങൾ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയോടെ തുടങ്ങും.

ഏകദിന മത്സരങ്ങളുടെയും ട്വന്‍റി-20 മത്സരങ്ങളുടെയും ഇടയിൽ ടെസ്റ്റ് ക്രിക്കറ്റിന്‍റെ ജനപ്രീതി നഷ്ടമാകുന്നത് തിരിച്ചുപിടിക്കുക ലക്ഷ്യമിട്ടാണ് ഐ.സി.സി ലോകചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.

Tags:    
News Summary - ICC officially launches World Test Championship -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.