ഇയാൻ ബോതം എന്നു കേട്ടാൽ ക്രിക്കറ്റ് മനസ്സിലെത്തും. ഇംഗ്ലണ്ടിനായി 102 ടെസ്റ്റും 116 ഏകദി നവും 400ൽ ഏറെ ഫസ്റ്റ്ക്ലാസ് മത്സരവും കളിച്ച ബോതം ക്രിക്കറ്റിൽ അവരുടെ ഇതിഹാസമാണ്. എന്നാൽ, ക്രിക്കറ്റിൽ തിളങ്ങിയില്ലെങ്കിൽ ബോതം ആരാവുമെന്നു ചോദിച്ചാൽ അദ്ദേഹം പറയും ഇംഗ്ലണ്ടിെൻറ ഫുട്ബാൾ താരമെന്ന്.
ഒരേസമയം കാൽപന്തിലും ക്രിക്കറ്റിലും ഒരുപോെല മിടുക്ക് തെളിയിച്ച ബോതം പാതിവഴിയിൽ ഫുട്ബാളിനെ മറന്ന് ക്രിക്കറ്റിനെ പുണരുകയായിരുന്നു. ടെസ്റ്റ്-ഏകദിന ടീമുകളിലും ആഭ്യന്തര ക്രിക്കറ്റിലും നിറഞ്ഞുനിൽക്കുന്ന കാലത്തു തന്നെയായിരുന്നു ഇയാൻ ബോതം നാലാം ഡിവിഷൻ ഫുട്ബാൾ ലീഗിലും പന്തുതട്ടിയത്.
1980 മാർച്ച് 25നായിരുന്നു സ്കൻതോർപ് യുനൈറ്റഡിൽ ലീഗ് മത്സരത്തിൽ അരങ്ങേറിയത്. അഞ്ചുവർഷം ക്ലബുമായി കരാറുണ്ടായിരുന്നു. ഇതിനിടെ, 11 മത്സരങ്ങളിൽ കളിച്ചു. പിന്നീടെപ്പോഴോ ഫുട്ബാളിനെ ഉപേക്ഷിച്ച ബോതം ഇംഗ്ലീഷുകാരുടെ ക്രിക്കറ്റ് ഇതിഹാസമായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.