അവസാന ശ്വാസം വരെ ടീമിനായി പോരാടുമെന്ന്​ രവീന്ദ്ര ജഡേജ

ലണ്ടൻ: അവസാന ശ്വാസം വരെ ടീമിനായി പോരാടുമെന്ന്​ ഇന്ത്യൻ ക്രിക്കറ്റ്​താരം രവീന്ദ്ര ജഡേജ. ലോകകപ്പിലെ ന്യൂസിലാൻഡിനെതിരായ മികച്ച പ്രകടനത്തിന്​ ശേഷം ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തൻെറ ആരാധകരോട്​ എത്രത്തോളം നന്ദി പറഞ്ഞാലും മതിയാകില്ലെന്നും ജഡേജ പറഞ്ഞു.

എല്ലാ പരാജയത്തിലും ഉയർത്തേഴുന്നേൽക്കാനാണ്​ ശ്രമിക്കേണ്ടതെന്നും ഒരിക്കലും കീഴടങ്ങരുതെന്നും സ്​പോർട്​സ്​ എന്നെ പഠിപ്പിച്ചു. ചുറ്റുമുള്ള കാണികൾ എക്കാലത്തും പ്രചോദനമാണെന്നും ജഡേജ ട്വിറ്ററിൽ കുറിച്ചു.

മാഞ്ചസ്​റ്റിൽ നടന്ന ന്യൂസിലൻഡിനെതിരായ ലോകകപ്പ്​ സെമി മൽസരത്തിൽ ആറ്​ വിക്കറ്റ്​ വീണ്​ തകർച്ചയെ അഭിമുഖീകരിച്ച ഇന്ത്യയെ കരകയറ്റിയത്​ ജഡേജയും ധോണിയും തമ്മിലുള്ള കൂട്ടുകെട്ടായിരുന്നു. ഇരുവരും ചേർന്ന്​ 116 റൺസ്​ കൂട്ടിച്ചേർത്തിരുന്നു.

77 റൺസെടുത്ത ജഡേജയുടെ പ്രകടനമാണ്​ ഇന്ത്യൻ ഇന്നിങ്​സിൽ നിർണായകമായത്​. എന്നാൽ, ധോണിയും ജഡേജയും പുറത്തായതോടെ സെമിയിൽ ഇന്ത്യ പരാജയപ്പെട്ടു.

Tags:    
News Summary - I will keep giving my best till my last breath: Jadeja-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.