കൊൽക്കത്ത: ശ്രീലങ്കക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ ക്രിക്കറ്റ് പരമ്പര തുടങ്ങാനിരിക്കെ തനിക്ക് വിശ്രമം വേണമെന്ന ആവശ്യവുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. മൂന്ന് ഫോർമാറ്റുകളിലും ഒരേ ശാരീരിക ക്ഷമത നില നിർത്താൻ സാധിക്കില്ലെന്നും കോഹ്ലി പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ കളിക്കാരുടെ വിശ്രമത്തെ കുറിച്ച് ചർച്ചകൾ നടക്കുകയാണ്. ചില കളിക്കാർ വിശ്രമം ആവശ്യപ്പെടുേമ്പാൾ എല്ലാവരും കളിക്കുന്ന മൽസരങ്ങളുടെ എണ്ണം തുല്യമല്ലേയെന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്. എന്നാൽ മൂന്ന് തരം ഗെയിം ഫോർമാറ്റുകളിലും ഒരേ പോലെ ശാരീരിക ക്ഷമത നില നിർത്താൻ എല്ലാ കളിക്കാർക്ക് കഴിയാറില്ലെന്നും തനിക്ക് ഇപ്പോൾ വിശ്രമം ആവശ്യമാണെന്നും കോഹ്ലി പറഞ്ഞു.
കൊൽക്കത്തയിലേത് പച്ചപ്പുള്ള വിക്കറ്റാണ്. ഇന്ത്യക്ക് സ്വാഭാവിക കളി പുറത്തെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. മികച്ച ക്രിക്കറ്റ് കളിക്കുക എന്നതാണ് ലക്ഷ്യമെന്നും മറ്റ് സാഹചര്യങ്ങളെ കുറിച്ച് ചിന്തിക്കാറില്ലെന്നും കോഹ്ലി പറഞ്ഞു. നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ മൽസരങ്ങളുടെ എണ്ണം കൂടുന്നതിനെ വിമർശിച്ച് പരിശീലകൻ രവിശാസ്ത്രിയും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.