ഇന്ത്യയിൽ ആദ്യ ഡേനൈറ്റ്​ ടെസ്​റ്റ്​ വരുന്നു; ഹൈദരാബാദോ രാജ്​കോ​േട്ടാ വേദിയാവും

ന്യൂഡൽഹി: ഇന്ത്യൻ മണ്ണിലെ ആദ്യ ഡേനൈറ്റ്​ ടെസ്​റ്റിന്​ ഹൈദരാബാദോ രാജ്​കോ​േട്ടാ വേദിയാവും. ​വിൻഡീസ്​ പര്യടനത്തിലെ രണ്ട്​ ടെസ്​റ്റുകളിൽ ഒന്ന്​ ​രാത്രിയും പകലുമായി നടത്താൻ ബി.സി.സി.​െഎ  തീരുമാനിച്ചു. ഭരണസമിതിയുടെ അനുമതി​ക്കുപിന്നാലെ വേദി അന്തിമമായി നിർണയിക്കും.

സീസണിൽ മൂന്ന്​ ടെസ്​റ്റ്​ മത്സരങ്ങൾക്കാണ്​ ഇന്ത്യ വേദിയാവുന്നത്​. ജൂണിൽ അഫ്​ഗാനെതിരെയും ഒക്​ടോബർ^നവംബറിൽ വിൻഡീസിനെതിരെയും. വിൻഡീസ്​ അഞ്ച്​ ഏകദിനവും മൂന്ന്​ ട്വൻറി20യും ഇവിടെ കളിക്കും. ​2019 ഫെബ്രുവി-മാർച്ചിൽ ആസ്​ട്രേലിയൻ ടീമും സന്ദർശനത്തിനെത്തും. അഞ്ച്​ ഏകദിനവും രണ്ട്​ ട്വൻറി20യും ഉൾപ്പെടുന്നതാണ്​ പരമ്പര. 

Tags:    
News Summary - Hyderabad or Rajkot May Host India's First Ever Day-night Test- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT