ജൊഹാനസ്ബർഗ്: പരിക്കേറ്റ വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻ റൂഡി സെക്കൻഡിന് പകര ക്കാരനായി ഹെൻറിക് ക്ലാസനെ ഇന്ത്യൻ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി. പരിശീലനത്തിനിടെ പരിക്കേറ്റ സെക്കൻഡിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണ്.
ഒക്ടോബർ രണ്ടു മുതൽ വിശാഖപട്ടണത്തുവെച്ചാണ് ആദ്യ ടെസ്റ്റിന് തുടക്കമാകുക. റാഞ്ചിയിലും പുണെയിലുമാണ് രണ്ടും മൂന്നും ടെസ്റ്റുകൾ. പ്രോട്ടീസിനായി 14 ഏകദിനങ്ങളിലും ഒമ്പത് ട്വൻറി20യിലും ജഴ്സിയണിഞ്ഞ സെക്കൻഡ് ടെസ്റ്റ് അരങ്ങേറ്റത്തിനൊരുങ്ങുന്ന വേളയിലാണ് പരിക്ക് വില്ലനാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.