പാണ്ഡ്യ, രാഹുൽ കേസ്​ സുപ്രീംകോടതിയിൽ; തിരിച്ചുവരവ്​ ഉടനുണ്ടാവില്ല

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ്​ താരങ്ങളായ ഹർദിക്​ പാണ്ഡ്യയും ​േലാകേഷ്​ രാഹുലും സ്വകാര്യ ചാനലിലെ ടോക്​ഷോക്ക ിടെ സ്​ത്രീവിരുദ്ധ പരാമർശം നടത്തിയ കേസിൽ വാദംകേൾക്കൽ സുപ്രീംകോടതി ഒരാഴ്​ച നീട്ടി. ഇതോടെ ഇരുവരുടെയും ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ്​ ഉടനുണ്ടാവില്ലെന്നുറപ്പായി. പരാമർശം വിവാദമായതിനെ തുടർന്ന്​ രണ്ടു പേരെയും ബി.സി.സി.​െഎ അന്വേഷണവിധേയമായി സസ്​പെൻഡ്​ ചെയ്​തിരുന്നു.

കോടതി നിശ്ചയിച്ച അമിക്കസ്​ ക്യൂറി ഗോപാൽ സുബ്ര​മണ്യം അനാരോഗ്യത്തെ തുടർന്ന്​ പിന്മാറിയതിനെ തുടർന്നാണിത്​. പകരം അഡീഷനൽ സോളിസിറ്റർ ജനറൽ പി.എസ്​. നരസിംഹയെ അമിക്കസ്​ ക്യൂറി ആയി നിയമിച്ചതായും അദ്ദേഹം ഒരാഴ്​ചക്കുശേഷം ഹാജരാവണമെന്നും ജസ്​റ്റിസുമാരായ എ.എം. സാപ്​റെയും എസ്​.എ. ബോഡെയുമടങ്ങിയ ബെഞ്ച്​ അറിയിച്ചു. അഡ്​ഹോക്​ ഒംബുഡ്​സ്​മാനെ നിയമിക്കണമെന്ന്​ ബി.സി.സി​.​െഎ ഭരണസമിതിയുടെ ആവശ്യം തൽക്കാലം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്​തമാക്കി.
Tags:    
News Summary - Hardik Pandya, KL Rahul's return delayed as Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT