ഗുവാഹത്തി ട്വൻറി20: പിച്ചുണക്കാൻ ഇസ്​തിരിപ്പെട്ടിയും ഹെയർ ഡ്രയറും

ഗുവാഹത്തി: ഇന്ത്യ-ശ്രീലങ്ക ട്വൻറി20 പരമ്പരയിലെ ആദ്യമത്സരം മഴമൂലം ഒരു ബാൾപോലും ചെയ്യാനാകാതെ ഉപേക്ഷിച്ചെങ്കി ലും മഴയോ, ടീമോ, കളിക്കാരോ ഒന്നുമല്ല ഇ-ലോകത്തെ സംസാരവിഷയം. അത്​ ഇസ്​തിരിപ്പെട്ടിയും മുടി ഉണക്കാൻ ഉപയോഗിക്കുന്ന ഹെയർ ഡ്രയറും മറ്റുമാണ്​.

ടോസിന്​ പിന്നാലെ പെയ്​ത മഴയിൽ നനഞ്ഞുകുതിർന്ന പിച്ച്​ ഉണക്കാൻ ഇസ്തിരിപ്പെട്ടിയും ഹെയർ ഡ്രയറും മറ്റും ഉപയോഗിച്ച സംഘാടകരുടെ രീതിയാണ്​ സമൂഹ മാധ്യമങ്ങളിൽ കനത്ത വിമർശനത്തിനിടയാക്കിയത്​.

ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ്​ ബോർഡായ ബി.സി.സി.ഐ അണിയിച്ചൊരുക്കുന്ന ഒരു മത്സരത്തിന്​ വേണ്ടത്ര തയാറെടുപ്പുകൾ നടത്താത്തതാണ്​ ആരാധകരെയും മുൻ താരങ്ങളെയും ഒരുപോലെ ചൊടിപ്പിച്ചത്​. ചോർച്ചയുള്ള കവറുകൾ ഉപയോഗിച്ചാണ്​​ പിച്ച്​ മൂടിയതെന്ന ആക്ഷേപവും നാണക്കേടായി.

Tags:    
News Summary - guwahati

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.