Posted On
date_range Updated On
date_range കോച്ചുമായി ഉടക്കി; ഗംഭീറിന് നാലു മത്സരത്തിൽ വിലക്ക്
ന്യൂഡൽഹി: ഡൽഹി രഞ്ജി ക്രിക്കറ്റ് ടീം കോച്ച് കെ.പി. ഭാസ്കറിനെ അസഭ്യം പറഞ്ഞ സംഭവത്തിൽ സീനിയർ താരം ഗൗതം ഗംഭീറിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്ന് നാലു മത്സരങ്ങളിൽ വിലക്ക്. ഡൽഹി ജില്ല ക്രിക്കറ്റ് അസോസിയേഷൻ അഡ്മിനിസ്ട്രേറ്റർ ജസ്റ്റിസ് വിക്രംജിത്ത് സെൻ, ചെയർമാൻ മദൻ ലാൽ, രാജേന്ദ്ര ആർ. റാത്തോർ എന്നിവരടങ്ങിയ സമിതിയാണ് ഗംഭീറിനെതിരെ കുറ്റം കണ്ടെത്തി വിലക്കിയത്. ഇൗ വർഷം ആദ്യത്തിൽ വിജയ് ഹസാരെ ട്രോഫിയിൽ ടീം പുറത്തായതിനു പിന്നാലെയാണ് മലയാളികൂടിയായ കോച്ച് ഭാസ്കറുമായി ഗംഭീർ ഉടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.