ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മിൽഖ സിങ് (75) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. 1960കളിൽ ഇന്ത്യൻ ടീമിലേക്കെത്തിയ സിങ് രാജ്യത്തിനായി നാലു ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. 1960ൽ ആസ്ട്രേലിയക്കെതിരെ അരങ്ങേറ്റം കുറിക്കുേമ്പാൾ 19 വയസ്സായിരുന്നു പ്രായം. 1961 നവംബറിൽ പാകിസ്താനെതിരെ അവസാന ടെസ്റ്റും കളിച്ചു.
ഇടൈങ്കയൻ ബാറ്റ്സ്മാനും വലൈങ്കയൻ പേസ് ബൗളറുമായി ദേശീയ ടീമിലെത്തിയ മിൽഖ ഫോം മങ്ങിയതോടെ ടീമിന് പുറത്തായി. എന്നാൽ, ദേശീയ ടീമിൽ അരങ്ങേറുംമുേമ്പ 17ാം വയസ്സിൽ മദ്രാസ് ടീമിെൻറ ജഴ്സിയിൽ രഞ്ജിയിൽ കളി തുടങ്ങിയിരുന്നു. മിൽഖ 88 മത്സരങ്ങളിൽനിന്ന് 4324 റൺസും അഞ്ച് വിക്കറ്റും നേടി. ക്രിക്കറ്റ് കുടുംബമായിരുന്നു മിൽഖയുടേത്. പിതാവ് എ.ജി. റാം സിങ് തമിഴ്നാടിനായി ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ കളിച്ചിരുന്നു. ഇളയ സഹോദരൻ കൃപാൽ സിങ് ഇന്ത്യക്കായി 14 ടെസ്റ്റ് കളിച്ചു. മിൽഖയും കൃപാലും 1961ലെ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിൽ ഒരേ ടീമിൽ കളിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.