മുംബൈ: ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിലെ ഏറ്റവും വലിയ കൂട്ടുകെട്ടുമായി മഹാരാഷ്ട്രയുടെ സ്വപ്നില്‍ ഗോഖലെയും അങ്കിത് ബവാനെയും. ഡല്‍ഹിക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മൂന്നാം വിക്കറ്റില്‍ 594 റണ്‍സ് അടിച്ചു കൂട്ടിയ ഇരുവരും സ്ഥാപിച്ചത് ലോക ഫസ്റ്റ്ക്ളാസിലെ കൂറ്റന്‍ കൂട്ടുകെട്ട്. മാത്രമല്ല, രാജ്യാന്തര ക്രിക്കറ്റ് കൂടി പരിഗണിച്ചാല്‍ ഏറ്റവും മികച്ച രണ്ടാമത്തെ കൂട്ടുകെട്ടും ഇവരുടെ പേരിലായി. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര-മലേഹ ജയവര്‍ധനെ കൂട്ട് 2006ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 624 റണ്‍സാണ് ലോകക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്.

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിന് 41 റണ്‍സെന്ന നിലയില്‍ തകര്‍ന്നിടത്തു നിന്നാണ് ഗോഖലെയും ബവാനെയും മഹാരാഷ്ട്രയെ നയിച്ചത്. ക്യാപ്റ്റന്‍ ഗോഖലെ 351ഉം, ബവാനെ 258ഉം റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ടീം ടോട്ടല്‍ 635ലത്തെിയപ്പോള്‍ ഇന്നിങ്സ് ഡിക്ളയര്‍ ചെയ്യുകയായിരുന്നു. ഗോഖലെ 521 പന്തില്‍ അഞ്ച് സിക്സും 37 ബൗണ്ടറിയും പറത്തിയപ്പോള്‍, ബവാനെ 500 പന്തില്‍ 18 ബൗണ്ടറിയും രണ്ട് സിക്സും നേടി.

രഞ്ജിയില്‍ 70 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ഇവര്‍ സ്വന്തം പേരിലാക്കിയത്. 1946-47 സീസണില്‍ വിജയ് ഹസാരെ-ഗുല്‍മുഹമ്മദ് കൂട്ടിന്‍െറ 577 റണ്‍സെന്ന റെക്കോഡാണ് തിരുത്തിയത്.

Tags:    
News Summary - first class cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.