നവി മുംബൈ: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ 22 റൺസിന് തോൽപിച്ച് യു.പി വാരിയേഴ്സ്. ആദ്യം ബാറ്റ് ചെയ്ത യു.പി 20 ഓവറിൽ എട്ട് വിക്കറ്റിന് 187 റൺസെടുത്തപ്പോൾ എതിരാളികളുടെ മറുപടി നിശ്ചിത ഓവറിൽ ആറിന് 165ൽ അവസാനിച്ചു. ഓപണറും നായികയുമായ മെഗ് ലാനിങ്ങിന്റെയും (45 പന്തിൽ 70) ഫീബ് ലിച്ച്ഫീൽഡിന്റെയും (37 പന്തിൽ 61) അർധശതകങ്ങളാണ് വാരിയേഴ്സിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.
മുംബൈക്കായി അമേലിയ കെർ മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിൽ ഹർമൻപ്രീത് കൗർ സംഘം തുടക്കത്തിലേ പതറി. ഓപണറായെത്തിയ മലയാളി താരം സജന സജീവൻ ആറ് പന്തിൽ 10 റൺസ് നേടി മൂന്നാം ഓവറിൽ മടങ്ങിയതോടെ ആരംഭിച്ച തകർച്ചയിൽനിന്ന് കരകയറാൻ ടീമിനായില്ല. 18 റൺസായിരുന്നു ഹർമന്റെ സംഭാവന. അമേലിയയും (28 പന്തിൽ 49 നോട്ടൗട്ട്) അമൻജോത് കൗറും (24 പന്തിൽ 41) നടത്തിയ പോരാട്ടമാണ് 150 കടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.