ഇന്ത്യ x ന്യൂസിലന്‍ഡ് 'ഫൈനല്‍' പോരാട്ടം ഇന്ന്

വിശാഖപട്ടണം: ആമയും മുയലും തമ്മില്‍ നടന്ന ഓട്ടമത്സരക്കഥയിലെ മുയലിന്‍െറ അവസ്ഥയിലാണിപ്പോള്‍ മഹേന്ദ്ര സിങ് ധോണി എന്ന ഇന്ത്യന്‍ നായകന്‍. അമിത ആത്മവിശ്വാസം ആലസ്യത്തിലേക്ക് വഴിമാറിയപ്പോള്‍ ആദ്യം ആരുമല്ലാതായിരുന്ന കിവികള്‍ അവസാനമത്സരം കൊണ്ടത്തെിച്ചത് സമ്മര്‍ദത്തിന്‍െറ ക്രീസില്‍. ഇടക്കുമാത്രം വിരുന്നിനത്തെുന്ന ബാറ്റിങ്ങിലെ ഫോമും ഇരട്ട പരാജയം പേറുന്ന നായകനെന്ന പരിവേഷവും ഒപ്പം ടെസ്റ്റ് മത്സരങ്ങളില്‍ ന്യൂസിലന്‍ഡിനെ പിടിച്ചുകെട്ടിയ കോഹ്ലിയുടെ മിടുക്കും. മാനം കാക്കണമെങ്കില്‍ ധോണിക്ക് വിശാഖപട്ടണത്ത് വിജയിച്ചേ മതിയാകൂ. 

ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തി മൊഹാലിയില്‍ നേരത്തെയിറങ്ങി ധോണി കളിയുടെ കടിഞ്ഞാണേറ്റെടുത്തപ്പോള്‍ കോഹ്ലിയുടെ പിന്തുണയില്‍ വിജയംവരിച്ചതിന് അഭിനന്ദനം നേടിയെങ്കിലും റാഞ്ചിയിലെ ദയനീയ പരാജയത്തോടെ നായകന്‍ വീണ്ടും പ്രതിക്കൂട്ടിലായി. നാലാമനായി ധോണി ഇറങ്ങിയാല്‍ പിന്നീട് അഞ്ചും ആറും സ്ഥാനങ്ങളില്‍ ഇന്ത്യ വേവലാതിപ്പെടേണ്ടിവരുമെന്ന് പറഞ്ഞത് ഗവാസ്കറിനെപ്പോലുള്ള മുന്‍താരങ്ങളാണ്. മധ്യനിരയുടെ ബലക്ഷയം തന്നെയാണ് ഇന്ത്യയില്‍നിന്ന് വിജയം തട്ടിയെടുക്കുന്നതെങ്കിലും കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ അതേ നിരയെ മധ്യത്തില്‍നിര്‍ത്തി തന്നെയാണ് നിര്‍ണായക മത്സരത്തിനിറങ്ങുന്നതും. അതേസമയം, ടെസ്റ്റിലെ തോല്‍വിക്ക് ഏകദിന പരമ്പര നേട്ടത്തിലൂടെ നഷ്ടം നികത്താനാണ് കിവികളുടെ ഒരുക്കം. 
Tags:    
News Summary - fifth ODI against New Zealand, Visakhapatnam,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.