ലണ്ടൻ: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിന് 71 റൺസ് ലീഡ്. സന്ദർശകരെ 123 റൺസിന് പുറത്താക്കിയ ഇംഗ്ലണ്ട്, ആദ്യം തകർന്നടിഞ്ഞെങ്കിലും ബെൻ സ്റ്റോക്സിെൻറയും സ്റ്റുവർട്ട് േബ്രാഡിെൻറയും ബാറ്റിങ്ങിലാണ് ലീഡ് നേടിയത്. 60 റൺസെടുത്ത ബെൻ സ്റ്റോക്സിെൻറയും വാലറ്റത്ത് വെടിക്കെട്ടുതിർത്ത സ്റ്റുവർട്ട് ബ്രോഡിെൻറയും (38 റൺസ്) മികവിൽ ഇംഗ്ലണ്ട് 194 റൺസെടുത്തു. വിൻഡീസിനായി കെമർ റോച്ച് അഞ്ചും ജാസൺ ഹോൾഡർ നാലും വിക്കറ്റ് വീഴ്ത്തി. ബെൻസ്റ്റോക്സിെൻറ ആറു വിക്കറ്റ് പ്രകടനത്തിൽ മുങ്ങിപ്പോയ വിൻഡീസ് 123 റൺസിന് പുറത്താകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.