ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക തകരുന്നു. ആതിഥേയരുടെ 353 റൺസിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർ ഒടുവിൽ വിവരം കിട്ടുേമ്പാൾ ഏഴിന് 103 എന്ന നിലയിൽ വൻ തകർച്ചയുടെ വക്കിലാണ്. ഡീൻ എൽഗർ (8), ഹീനോ കുൻ (15), ഹാഷിം ആംല (6), ഡികോക്ക് (17), ഫാഫ് ഡുപ്ലസിസ് (1), ക്രിസ് മോറിസ് (2), കേശവ് മഹാരാജ് (5) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. നേരത്തേ നാലിന് 171 എന്നനിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടർന്ന ഇംഗ്ലണ്ട്, ഒാൾറൗണ്ടർ ബെൻ സ്റ്റോക്സിെൻറ (112) സെഞ്ച്വറി മികവിൽ കരകയറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.