രണ്ടാം ട്വൻറി20: ഇന്ത്യയെ അഞ്ചു  വിക്കറ്റിന്​ തോൽപിച്ച് ഇംഗ്ലണ്ട്

കാർഡിഫ്​: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വൻറി20യിൽ ഇന്ത്യക്ക്​ തോൽവി.  ആവേശം നിറഞ്ഞ മത്സരത്തിൽ ആതിഥേയർ അഞ്ചുവിക്കറ്റിനാണ്​ ജയിച്ചത്​. ഇതോടെ മൂന്ന്​ മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട്​ 1-1ന്​ ഒപ്പമെത്തി. സ്​കോർ: ഇന്ത്യ-148/5, ഇംഗ്ലണ്ട്​ 149/5(19.4 ഒാവർ). 

ആദ്യം ബാറ്റുചെയ്​ത സന്ദർശകർ ക്യാപ്​റ്റൻ വിരാട്​കോഹ്​ലി(47) എം.എസ്​. ധോണി(32) എന്നിവരുടെ മികവിലാണ്​ നിശ്ചിത ഒാവറിൽ 148 റൺസെടുത്തത്​. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട്​ പുറത്താകാതെ 58 റൺസെടുത്ത അലക്​സ്​ ഹെയിൽസ്​​െൻറ ബാറ്റിങ്​ മികവിലാണ്​ തിരിച്ചടിച്ചത്​.

ജോണി ബെയർസ്​റ്റോ(28) അവസാനത്തിൽ ഹെയിൽസിന്​ പിന്തുണ നൽകി. ഞായറാഴ്​ച്ചയാണ്​ ടൂർണമ​െൻറിലെ നിർണായകമായ അവസാന മത്സരം.
Tags:    
News Summary - England v India- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.