ടെസ്റ്റ് ക്രിക്കറ്റിന് ഇന്ന് ജന്മദിനം; ഈഡനിലെ ഇന്ത്യയുടെ അത്ഭുതവിജയത്തിന്​ 19 വയസ്

കൊൽക്കത്ത: മാർച്ച്​ 15 ഇന്ത്യൻ ക്രിക്കറ്റിന്​ വെറുമൊരു ദിവസമല്ല. 2001 മാർച്ച്​ 15ലെ ചുവന്ന സായാഹ്നത്തിലാണ്​​ ഈഡ നിലെ പച്ചപ്പുൽമൈതാനത്ത്​ അവിസ്​മരണീയമായ ഉയിർത്തെഴുന്നേൽപ്പിലൂടെ ആസ്​ട്രേലിയയെ ഇന്ത്യ മുട്ടുകുത്തിച്ചത്​.

സ്​റ്റീവ്​ വോയുടെ നേതൃത്വത്തിലുള്ള ഉഗ്രപ്രതാപികളായ ആസ്​ട്രേലിയ തുടർച്ചയായ 16 ടെസ്​റ്റ്​ വിജയങ്ങളുടെ പകി ട്ടിലാണ് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഇന്ത്യക്കെതിരെ പോരിനിറങ്ങിയത്​. വാംഖഡെയിൽ ആദ്യ ടെസ്​റ്റ്​ പത്തുവിക്കറ്റി ന്​ ജയിച്ച ആസ്​ട്രേലിയ മത്സരം അനായാസം സ്വന്തമാക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു​​.

സ്​റ്റീവ്​ വോയുടെ 110 റൺസി​​​​െൻറയും മാത്യൂ ഹെയ്​ഡ​​​​െൻറ 97 റൺസി​​​​െൻറയും കരുത്തിൽ ഓസ്​ട്രേലിയ ഒന്നാമിന്നിങ്​സിൽ 445 റൺസെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്കെതിരെ ​െഗ്ലൻ മക്​ഗ്രാത്തി​​​​െൻറ നേതൃത്വ​ത്തിലുള്ള പേസർമാർ തീ തുപ്പിയപ്പോൾ 171റൺസിന്​ എല്ലാവരും പുറത്തായി.

അനായാസ വിജയം സ്വന്തമാക്കാമെന്ന ആശ്വാസത്തിൽ ആസ്​ട്രേലിയ ഇന്ത്യയെ ഫോളോ ഓൺ ചെയ്യിച്ചു. പക്ഷേ സംഭവിച്ചത്​ മറ്റൊന്നായിരുന്നു. ഓസീസ്​ പേസർമാരുടെ തുളച്ചുകയറുന്ന പന്തുകൾക്കുമുമ്പിൽ വി.വി.എസ്​ ലക്ഷ്​മണും രാഹുൽ ദ്രാവിഡും നങ്കൂരമിട്ടു. വിക്കറ്റ്​ കീപ്പർ ഒഴികെയുള്ള മുഴുവൻപേരെക്കൊണ്ടും സ്​റ്റീവ്​ വോ ബൗൾ ചെയ്യിച്ചെങ്കിലും ഫലമുണ്ടായില്ല. 281റൺസുമായി ലക്ഷ്​മണും 180റൺസുമായി ദ്രാവിഡും റൺമല ഉയർത്തി. ഏഴ്​ വിക്കറ്റ്​ നഷ്​ടത്തിൽ 657 റൺസെന്ന നിലയിലാണ്​ ഇന്ത്യ ഇന്നിങ്​സ്​ അവസാനിപ്പിച്ചത്​.

384റൺസി​​​​െൻറ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ആസ്​ട്രേലിയക്ക്​ വേണ്ടി ഓപ്പണർമാരായ മാത്യൂഹെയ്​ഡനും മൈക്കൽ സ്​ളേറ്ററും നന്നായി തുടങ്ങി. ഈഡനിലെ പിച്ചിലെ സ്​പിൻ സാധ്യത തിരിച്ചറിഞ്ഞ ക്യാപ്​റ്റൻ ഗാംഗുലി ഹർഭജനെ പന്തേൽപ്പിച്ചു. ഹാട്രിക്കടക്കം ആറുവിക്കറ്റ്​ വീഴ്​ത്തിയ ഹർഭജനും മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തിയ സച്ചിനും ചേർന്ന്​ ആസ്​ട്രേലിയയെ 212 റൺസിന്​ പുറത്താക്കി.

തോൽവിയിലേക്ക്​ നീങ്ങിയിരുന്നു ഇന്ത്യ ഫിനിക്​സ് ​പക്ഷിയെപ്പോലെ തിരിച്ചെത്തി 171റൺസിന്​ സാക്ഷാൽ ആസ്​ട്രേലിയയെ തകർത്തു. ഈഡനിലെ വിജയ​ത്തി​​​​െൻറ ഉണർവ്വിൽ മൂന്നാംടെസ്​റ്റിൽ ആസ്​ട്രേലിയയെ രണ്ട്​ വിക്കറ്റിന്​ തകർത്ത്​ ഇന്ത്യ 2-1ന്​ പരമ്പരയും സ്വന്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റിന് ജന്മദിനം
ടെസ്റ്റ് ക്രിക്കറ്റിന്‍റെ 143ാം ജന്മദിനം കൂടിയാണ് മാർച്ച് 15ന്. 1877ൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലാണ് ആദ്യത്തെ ടെസ്റ്റ് മത്സരത്തിൽ ഏറ്റുമുട്ടിയത്.

Full View
Tags:    
News Summary - On this day: India's miracle revival in Kolkata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.