????? ????????????

കൂട്ടായ പ്രകടനത്തി​െൻറ ഫലം -ഡേവ് വാട്മോര്‍

ടീമി​​െൻറ കൂട്ടായ പ്രകടനമാണ് സെമിഫൈനല്‍ പ്രവേശമെന്ന ചരിത്രനേട്ടത്തിന് വഴിയൊരുക്കിയത്. പേസ് ബൗളര്‍മാര്‍ അ ത്യുജ്ജ്വലമായാണ് പന്തെറിഞ്ഞത്. സ്പോര്‍ട്ടിങ് വിക്കറ്റില്‍ അനുകൂല സാഹചര്യങ്ങള്‍ ടീം മുതലെടുത്തു. ഒരുപാടുകാ ലത്തെ പ്രയത്നത്തി​​െൻറ ഫലമാണ് ഈ നേട്ടം. സിജോമോന്‍ ജോസഫ് ടീമി​​െൻറ കണക്കുകൂട്ടലുകള്‍ക്കൊത്ത് കൃഷ്ണഗിരിയ ില്‍ മികവുകാട്ടിയെന്ന്​ പറഞ്ഞ കോച്ച്, മൂന്നാം നമ്പറില്‍ സ്ഥിരമായി സിജോയെ പാഡുകെട്ടിക്കാന്‍ തീരുമാനമില്ലെ ന്നും കൂട്ടിച്ചേർത്തു.

ഫിറ്റ്നസും ഫോമും നിലനിര്‍ത്താന്‍ കളിക്കാര്‍ കാഴ്ചവെച്ച മികവ് പ്രശംസനീയമാണ്. എല ്ലാവരും ഈ നേട്ടത്തിലേക്ക് സംഭാവനകള്‍ നല്‍കി. സെമിയില്‍ വിദര്‍ഭയാണെങ്കിൽ, അവര്‍ കരുത്തരായ എതിരാളികളാണ്. കഴിഞ് ഞ തവണ ക്വാര്‍ട്ടറില്‍ നമ്മള്‍ അവരോട് പരാജയപ്പെട്ടിരുന്നു. ഇക്കുറി ഹോം ഗ്രൗണ്ടില്‍ പരമാവധി മികച്ച പ്രകടനം പുറത്തെടുത്ത് ഫൈനലിലെത്തുകയാണ് ലക്ഷ്യം. ടീമിലെ പ്രധാന ബാറ്റ്സ്മാന്മാരിലൊരാളായ സഞ്ജുവി​​െൻറ പരിക്ക് അടുത്ത മത്സരങ്ങളില്‍ ടീമിന് തിരിച്ചടിയാണെന്നും വാട്മോര്‍ പറഞ്ഞു.

ചരിത്രനേട്ടത്തി​​െൻറ ഭാഗമായതില്‍ സന്തോഷം -സചിന്‍ ബേബി
ഈ ചരിത്രനേട്ടത്തി​​െൻറ ഭാഗമാകാന്‍ സാധിച്ചതില്‍ ഞങ്ങളെല്ലാവരും അതിയായ സന്തോഷത്തിലാണ്. എസ്. ശ്രീശാന്ത്, വി.എ. ജഗദീഷ്, സോണി ചെറുവത്തൂര്‍ തുടങ്ങിയ ക്യാപ്റ്റന്മാര്‍ക്കൊപ്പം കളിക്കുമ്പോഴെല്ലാം സെമിഫൈനല്‍ കളിക്കുകയെന്നത് ഞങ്ങള്‍ ഏറെ ആഗ്രഹിച്ചിരുന്നു. പ്ലേറ്റ് ഡിവിഷനില്‍നിന്ന് എലീറ്റ് തലത്തിലേക്കും കരുത്തരായ എതിരാളികള്‍ക്കിടയില്‍നിന്ന് ക്വാര്‍ട്ടറിലേക്കും ഇപ്പോള്‍ സെമിയിലേക്കും പ്രവേശിക്കാന്‍ കഴിഞ്ഞിരിക്കുന്നു. വലിയ നേട്ടമാണിത്. നിയന്ത്രിത ഓവര്‍ മത്സരങ്ങളില്‍ മികവ്​ കാട്ടുമ്പോഴും രഞ്ജി മത്സരങ്ങളില്‍ വേണ്ടത്ര തിളങ്ങാൻ നമുക്ക് കഴിയുന്നില്ലെന്നായിരുന്നു വിലയിരുത്തൽ. കളിച്ചുകളിച്ച് നമ്മള്‍ ആ മുന്‍വിധിയും തിരുത്തിയെഴുതുകയാണ്. സ്പിന്നര്‍മാര്‍ക്ക് തിളങ്ങാനാവുന്ന പിച്ചിലും പേസര്‍മാരെ തുണക്കുന്ന വിക്കറ്റുകളിലുമൊക്കെ നമ്മള്‍ ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ബാറ്റ്സ്മാന്മാരും അവസരത്തിനൊത്തുയര്‍ന്നു. ടീമിന് ആവശ്യമുള്ള സമയങ്ങളില്‍ ഓരോ ബാറ്റ്സ്മാനും മികച്ച പ്രകടനവുമായി മുന്നോട്ടുവന്നിട്ടുണ്ട്. ഓരോ ബാറ്റ്സ്മാനും ഏതു പൊസിഷനിലും കളിക്കാന്‍ കഴിയുമെന്നത് ടീമി​​െൻറ വലിയ നേട്ടമാണ്. പാര്‍ഥിവി​​െൻറ റണ്ണൗട്ട് ഒരു അദ്ഭുതമായിരുന്നു. ഞാന്‍ അതിശയങ്ങളില്‍ വിശ്വസിക്കുന്നയാളാണ്. പാര്‍ഥിവിനെ എളുപ്പം പുറത്താക്കുകയെന്നത് പ്രധാനമായിരുന്നു. അത്​ നടപ്പാക്കാന്‍ കഴിഞ്ഞു. പേസ് ബൗളര്‍മാര്‍ വളരെ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്.

മനസ്സിലുറപ്പിച്ചത് നടപ്പാക്കി -ബേസില്‍
ഒരുപാടൊന്നും ആലോചിക്കാതെ എന്താണോ മനസ്സിലുറപ്പിച്ചത്, അത് അറിയുന്ന രീതിയില്‍ നടപ്പാക്കാനായിരുന്നു പ്ലാൻ. ഒരു സെഷനില്‍ ഇത്ര വിക്കറ്റെടുക്കണമെന്നൊന്നും നിശ്ചയിച്ചിരുന്നില്ല. എത്ര മെയ്ഡന്‍ ഓവറുകള്‍ എറിയാന്‍ പറ്റുമോ അത്രയും എറിയുക. തുടക്കത്തില്‍ വിക്കറ്റ് വീണപ്പോള്‍ അവര്‍ സമ്മര്‍ദത്തിലായി. പിന്നീട് ആ റണ്ണൗട്ടും. പിന്നീട് കാര്യങ്ങള്‍ എളുപ്പം ചെയ്യാന്‍പറ്റി. ചെറിയ സ്കോര്‍ ആയതിനാല്‍ അവരുടെ മികച്ച ബാറ്റ്മാന്മാരായ പ്രിയങ്ക് പാഞ്ചാലിനെയും പാര്‍ഥിവ് പട്ടേലിനെയും ഉന്നമിട്ടിരുന്നു. മറ്റുള്ളവര്‍ മിടുക്കരല്ലെന്നല്ല. എന്നാല്‍, ഇവര്‍ ഇരുവരും ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നവരാണ്.

കളിച്ചതില്‍ ഏറ്റവും മികച്ച വിക്കറ്റ് -സന്ദീപ് വാര്യര്‍
ഇതുവരെ രഞ്ജി ട്രോഫി കളിച്ചതില്‍ ഏറ്റവും മികച്ച വിക്കറ്റാണിത്. ഒരു ദിവസവും ഒരു സെഷനിലും പേസ് ബൗളര്‍മാരെ പിന്തുണക്കുന്ന വിക്കറ്റുകളില്‍ മുമ്പ് ഞാന്‍ ഒരുപാട് പന്തെറിഞ്ഞിട്ടുണ്ട്. എന്നാൽ, മൂന്നാം ദിവസം ആദ്യ സെഷന്‍ കഴിഞ്ഞിട്ടും മത്സരത്തിലുടനീളം പേസര്‍മാര്‍ക്ക് പിന്തുണ നല്‍കുന്ന പിച്ചില്‍ എറിയുന്നത് ഇതാദ്യമാണ്. ഒരിക്കലും ഒരു ബാറ്റ്സ്മാന്‍ ഈ വിക്കറ്റില്‍ നിലയുറപ്പിക്കുമെന്ന് നമുക്ക് കരുതാനാവില്ല. എന്നാൽ, നല്ല ചങ്കുറപ്പോടെ കളിക്കുകയാണെങ്കില്‍ റണ്‍സെടുക്കാനും പറ്റുമെന്ന് ഈ വിക്കറ്റില്‍ സിജോയെപ്പോലുള്ളവര്‍ തെളിയിച്ചിട്ടുമുണ്ട്. ഫാസ്​റ്റ്​ബൗളര്‍മാരുടെ പറുദീസയാണിത്. നന്നായി എറിയുന്ന ഫാസ്​റ്റ്​ ബൗളര്‍മാര്‍ക്ക് വിക്കറ്റെടുക്കാന്‍ കഴിയുന്ന പിച്ചാണ് കൃഷ്ണഗിരിയിലേത്.

അതിഥിയല്ല, ഞാൻ കേരളത്തി‍​െൻറ താരം -ജലജ്​
കേരളത്തി​​െൻറ അതിഥിതാരമെന്ന തോന്നലല്ല എനിക്കിപ്പോൾ. എന്നെ സംബന്ധിച്ച് ഇപ്പോള്‍ കേരളം ഹോം ടീമാണ്. എനിക്കേറെ ഇഷ്​ടപ്പെട്ട ഇടമാണിത്. മലയാളികള്‍ എനിക്കു നല്‍കിയ പിന്തുണ അതിശയിപ്പിക്കുന്നതാണ്. നാട്ടില്‍പോലും ഇത്ര പിന്തുണ എനിക്ക് കിട്ടിയിരുന്നില്ല എന്നാ​ണെ​​െൻറ തോന്നൽ. ടീമി​​െൻറ വിജയത്തിലേക്ക് നല്‍കുന്ന സംഭാവനകളൊക്കെയും എ​​െൻറ ചുമതലയാണ്. സീനിയര്‍ താരങ്ങളും ജൂനിയര്‍ താരങ്ങളും ഒന്നായിച്ചേര്‍ന്നാണ് ഈ നേട്ടത്തിന് ഊര്‍ജമായത്. വിദര്‍ഭയാണ് സെമിയില്‍ എതിരാളികളായെത്തുന്നതെങ്കില്‍ ആവേശകരമാകുന്ന മത്സരമായിരിക്കും അത്. കിരീടം കൈപ്പിടിയിലൊതുക്കാനാകും അവരുടെ ശ്രമം. ആതിഥേയരെന്ന നിലയില്‍ അനുകൂല സാഹചര്യങ്ങള്‍ മുതലെടുക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും.


Tags:    
News Summary - dav whatmore- Sports news,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT