ദ്രാവിഡിനെ ചൊല്ലി ഐ.സി.സിക്കും ബി.സി.സിഐക്കും ആരാധകരുടെ വിമർശനം

ന്യൂഡൽഹി: ഇന്ത്യൻ ബാറ്റിങ്​ നിരയിലെ വൻമതിൽ എന്ന വിശേഷണത്തിന്​ അർഹനായ രാഹുൽ ​ദ്രാവിഡിനെ ചൊല്ലി ട്വിറ്ററിൽ ഐ. സി.സിക്കും ബി.സി.സി.ഐക്കുമെതിരെ ആഞ്ഞടിച്ച്​ ആരാധകർ.

രാഹുൽ ദ്രാവിഡ്​ ഇന്ത്യൻ കോച്ച്​ രവി ശാസ്​ത്രിയെ സന്ദർ ശിച്ച ചിത്രം ‘രണ്ട്​ മഹാൻമാർ കണ്ടുമുട്ടിയപ്പോൾ’ എന്ന തലക്കെ​േട്ടാടെ ട്വീറ്റ്​ ചെയ്​തതോടെയാണ്​ ബി.സി.സി​.ഐക ്കെതിരെ ആരാധകർ രംഗത്തെത്തിയത്​. സൗത്ത്​ ആഫ്രിക്കക്കെതിരെയുള്ള മൂന്നാമത്​ ട്വൻറി20 ടൂർണമ​െൻറി​ൻെറ പരിശീലനത് തിടെയാണ്​ ദ്രാവിഡ്​ രവിശാസ്​ത്രിയുമായി കൂടിക്കാഴ്​ച നടത്തിയത്​. എന്നാൽ ബി.സി.സി​.ഐയുടെ ട്വീറ്റിലെ ‘രണ്ട്​ മഹ ാൻമാർ’ എന്ന പ്രയോഗം ആരാധകർക്ക്​ അത്ര രസിച്ചില്ല. പരിഹാസവും രോഷവുമായി അവർ ട്വിറ്ററിൽ ബി.സി.സി.ഐക്കെതിരെ ആഞ്ഞട ിച്ചു.

ഒരേയൊരു ഹീറോ, വൻമതിൽ, പ്രതിഭ ദ്രാവിഡിനെ മറ്റാരുമായും താരതമ്യപ്പെട​ുത്തരുതെന്ന്​ ഒരുആരാധകൻ ട്വീറ്റ്​ ചെയ്​തു. ‘‘രാഹുൽ, ദ്രാവിഡ്​ എന്നിങ്ങനെ രണ്ട്​ വ്യത്യസ്​ത വ്യക്തികളായാണ്​ നിങ്ങൾ എണ്ണിയതെന്ന്​ തോന്നുന്നു’’ എന്നായിരുന്നു മറ്റൊരു ട്വീറ്റ്​. പ്രതീക്ഷയും യാഥാർഥ്യവും എന്ന കുറിപ്പോടെ ബി.സി.സി.​െഎയുടെ ട്വീറ്റ്​ പങ്കിട്ടവരുമുണ്ട്​. രണ്ട്​ മഹാൻമാർ -രാഹുലും ദ്രാവിഡും എന്നിങ്ങനെയും രാഹുൽ ദ്രാവി​ഡിൻെറ സേവനം ഇന്ത്യക്കാവശ്യമുണ്ടെന്നും ആരാധകർ ട്വീറ്റ്​ ചെയ്​തു.

പ്രശസ്​ത ക്രിക്കറ്റ്​ പ്രതിഭകളെ പരിചയപ്പെടുത്തുന്ന ​െഎ.സി.സിയുടെ ‘ഹാൾ ഓഫ്​ ഫെയിം’ പേജിൽ ദേശീയ ക്രിക്കറ്റ്​ അക്കാദമി തലവനും മുൻ ഇന്ത്യൻ ക്യാപ്​റ്റനുമായ രാഹുൽ ദ്രാവിഡി​െന ഇടംകൈയൻ ബാറ്റ്​സ്​മാൻ എന്ന്​ രേഖപ്പെടുത്തിയതാണ്​ ആരാധകരെ ​ചൊടിപ്പിച്ച മറ്റൊര​ു സംഭവം​.

െഎ.സി.സിക്കെതിരെ നിരവധി പേർ ട്വിറ്ററിൽ ആഞ്ഞടിച്ചു. 1996 മുതല്‍ 2012 വരെ ഇന്ത്യക്ക്​ വേണ്ടി 164 ടെസ്റ്റുകളും 344 ഏകദിനങ്ങളും കളിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 24,177 റണ്‍സിൻെറ പെരുമയുള്ള ദ്രാവിഡിനെ അപമാനിക്കുന്ന നടപടിയാണ് ഐ.സി.സിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന്​ ആരാധകർ അഭിപ്രായപ്പെട്ടു.

16 വർഷത്തെ അന്താരാഷ്​ട്ര ക്രിക്കറ്റിൽ 36 സെഞ്ച്വറികളും 63 അർധ സെഞ്ച്വറികളുമടക്കം 13,288 ടെസ്​റ്റ്​ റൺസും 12 ​െസഞ്ച്വറികളും 83 അർധ സെഞ്ച്വറികളുമടക്കം 10889 ഏകദിന റൺസുകളും നേടിയ രാഹുൽ ദ്രാവിഡ്​ വലംകൈയൻ ബാറ്റ്​സ്​മാനാണോ ഇടംകൈയൻ ബാറ്റ്​സ്​മാനാണോ എന്നു പോലും അറിയാത്ത ഐ.സി.സിയെ കുറിച്ചോർത്ത്​ ലജ്ജിക്കുന്നുവെന്ന്​ ഒരു ആരാധകൻ ട്വീറ്റ് ചെയ്​തു.

ഐ​.സി.സി മദ്യപിച്ചിട്ടുണ്ടോ എന്നും ചില ആരാധകർ രോഷത്തോടെ ചോദിക്കുന്നു. എന്തായാലും അബദ്ധം മനസ്സിലാക്കിയ ഐ.സി.സി അധികം വൈകാതെ പേജിൽ തിരുത്തൽ വരുത്തിയിട്ട​ുണ്ട്​.

Tags:    
News Summary - Cricket fans slam ICC, BCCI for ‘disrespecting’ Rahul Dravid -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.