Posted On
date_range Updated On
date_range അണ്ടര്‍ 19 കൂച്ച് ബിഹാര്‍ ട്രോഫി: കേരളം 290; ഹരിയാന രണ്ടിന് 54
ആലപ്പുഴ: ബി.സി.സി.ഐഅണ്ടര്‍ 19 കൂച്ച് ബിഹാര്‍ ട്രോഫിയില്‍ ഹരിയാനക്കെതിരെ കേരളം ശക്തമായ നിലയില്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളം 90.2 ഓവറില്‍ 270ന് ഓള്‍ഒൗട്ടായി. അശ്വിന്‍ ആനന്ദ് (54) ആണ് ടോപ് സ്കോറര്‍. ഹരിയാനക്കുവേണ്ടി എം.എസ്. റാത്തെ മൂന്ന് വിക്കറ്റും ഡി.എസ് രാഘവ്, സുരാജ് ഷാഹവാസ് എന്നിവര്‍ രണ്ട് വിക്കറ്റും നേടി. മറുപടി ബാറ്റിങ് ആരംഭിച്ച ഹരിയാനക്ക് തുടക്കം പിഴച്ചു. കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് എന്ന നിലയിലാണ് അവര്‍. പ്രിഥ്വി ഷായും എച്ച്.ജെ. തമോറിന്‍െറയും വിക്കറ്റുകളാണ് നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.