Posted On
date_range Updated On
date_range കൂച്ച് ബിഹാർ ട്രോഫി വത്സലിന് സെഞ്ച്വറി; കേരളത്തിന് മികച്ച തുടക്കം
ആലപ്പുഴ: കൂച്ച് ബിഹാർ േട്രാഫി അണ്ടർ 19 ക്രിക്കറ്റിൽ ഗോവക്കെതിരെ കേരളത്തിന് മികച്ച തുടക്കം. ഒഡിഷക്കെതിരെ ട്രിപ്പ്ൾ സെഞ്ച്വറി നേടിയ നായകൻ വത്സൽ ഗോവിന്ദ് സെഞ്ച്വറിയോടെ (132 നോട്ടൗട്ട്) ക്രീസിൽ നിലയുറപ്പിച്ചപ്പോൾ ആതിഥേയർ ആദ്യ ദിനം കളി അവസാനിക്കുേമ്പാൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 279 റൺസെടുത്തു.
19 റൺസുമായി ടി. നിഖിലാണ് ക്രീസിൽ ക്യാപ്റ്റന്‍ കൂട്ട്. അക്ഷയ് മനോഹർ 64 റൺസുമായി പുറത്തായി. ഒാപണർമാർ ഒറ്റയക്കത്തിൽ മടങ്ങിയതിനു പിന്നാലെയാണ് ക്യാപ്റ്റെൻറ നേതൃത്വത്തിൽ ചെറുത്തുനിൽപ് തുടങ്ങിയത്. ആദ്യ രണ്ടു കളിയും ജയിച്ച കേരളം ഗ്രൂപ് ‘സി’യിൽ ഒന്നാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.