കൂച്ച്​ ​െബഹാർ ട്രോഫി: ഗോവക്കെതിരെ കേരളം 260ന്​ പുറത്ത്​

 

മഡ്​ഗാവ്​: കൂച്ച്​ ​െബഹാർ അണ്ടർ-19 ക്രിക്കറ്റിൽ ഗോവക്കെതിരെ കേരളം 260ന്​ പുറത്ത്​. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ വിക്കറ്റൊന്നും നഷ്​ടമാവാതെ 133 റൺസെടുത്തു. ആദ്യം ബാറ്റു ചെയ്​ത കേരള നിരയിൽ കൃഷ്​ണ പ്രസാദ്​ (94) പ്രതിരോധ മല തീർത്തെങ്കിലും വാലറ്റം കൂട്ടുനൽകിയില്ല. 

വത്​സൽ​ ഗോവിന്ദ്​ (47), അർജുൻ അജി (35), അക്ഷയ്​ മനോഹർ (38)എന്നിവരാണ്​ തിളങ്ങിയ മറ്റു ബാറ്റ്​സ്​മാന്മാർ. ഗോവ ഒാപണർമാരായ ആദിത്യ സൂര്യവൻഷി (70), മന്ദർ കുത്​കർ (59) എന്നിവർ പുറത്താവാതെ നിന്നു. ഗ്രൂപ്​ ‘സി’യിൽ അഞ്ച്​ കളി കഴിഞ്ഞപ്പോൾ കേരളം ആറും ഗോവ ഏഴും സ്​ഥാനത്താണ്​.
 

Tags:    
News Summary - Cooch Behar Trophy- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.