?????? ?????????? ????????

കോഹ്​ലിയുടെ സെഞ്ച്വറി വിഫലം; ലതാമിൻെറ സെഞ്ച്വറിയിൽ കിവീസിന്​ ജയം

മുംബൈ: നായകൻ വിരാട്​ കോഹ്​ലിയുടെ സെഞ്ച്വറിക്കും ഇന്ത്യയെ രക്ഷിക്കാനായില്ല. ആദ്യ മത്സരത്തിൽ ആറ്​ വിക്കറ്റി​​​െൻറ ആധികാരിക ജയവുമായി ന്യൂസിലൻഡ്​ ഏകദിന പരമ്പരയിൽ മുന്നിലെത്തി. ആദ്യം ബാറ്റ്​ചെയ്​ത ഇന്ത്യ കോഹ്​ലിയുടെ (121) കരുത്തിൽ 50 ഒാവറിൽ എട്ട്​ വിക്കറ്റിന്​ 280 റൺസെടുത്തപ്പോൾ കിവീസ്​ ആറ്​ പന്ത്​ ബാക്കിയിരിക്കെ നാല്​ വിക്കറ്റ്​ നഷ്​ടത്തിൽ ലക്ഷ്യംകണ്ടു. 

ദിനേഷ് കാർത്തികിൻെറ ബാറ്റിങ്
 

സെഞ്ച്വറി നേടിയ ടോം ലതാമും (103 നോട്ടൗട്ട്​) അഞ്ച്​ റൺസകലെ ശതകം നഷ്​ടമായ റോസ്​ ടെയ്​ലറും (95) ആണ്​ ന്യൂസിലൻഡിനെ ജയത്തിലേക്ക്​ നയിച്ചത്​. മൂന്നിന്​ 80 എന്ന സ്​കോറിൽ ഒത്തുചേർന്ന ഇരുവരും മൂന്നാം വിക്കറ്റിന്​ 200 റൺസി​​​െൻറ കൂട്ടുകെട്ടുയർത്തിയാണ്​ ടീമി​​​െൻറ രക്ഷകരായത്​. മധ്യനിരക്ക്​ ശക്​തിപകരാൻ ഒാപണർ സ്​ഥാനത്തുനിന്ന്​ അഞ്ചാം നമ്പറിലേക്ക്​ ഇറങ്ങിയ ആദ്യ കളിയിൽത്തന്നെ തകർപ്പൻ പ്രകടനവുമായി 102 പന്തിൽനിന്ന്​ രണ്ട്​ സിക്​സും എട്ട്​ ഫോറുമടക്കമാണ്​ ലതാം കരിയറിലെ നാലാം സെഞ്ച്വറി കുറിച്ചത്​. ഇന്ത്യയുടെ റിസ്​റ്റ്​ സ്​പിന്നർമാരെ സ്വീപ്​ ഷോട്ടുകളുമായി എതിരിട്ടാണ്​ ലതാമും ടെയ്​ലറും ആധിപത്യം സ്വന്തമാക്കിയത്​. ടെയ്​ലർ 100 പന്തിൽ എട്ട്​ ബൗണ്ടറിയടക്കമാണ്​ 95 റൺസെടുത്തത്​. മാർട്ടിൻ ഗപ്​റ്റിൽ (32), കോളിൻ മൺറോ (28), ക്യാപ്​റ്റൻ കെയ്​ൻ വില്യംസൺ (ആറ്​) എന്നിവരാണ്​ പുറത്തായ ബാറ്റ്​സ്​മാന്മാർ. 

ട്ര​​​​​​െൻറ് ബൗൾട്ട്
 

നേരത്തേ കോഹ്​ലിയുടെ മികച്ച ഇന്നിങ്​സാണ്​ ഇന്ത്യക്ക്​ പൊരുതാവുന്ന സ്​കോർ സമ്മാനിച്ചത്​. 125 പന്തിൽ രണ്ട്​ സിക്​സും ഒമ്പത്​ ഫോറുമടക്കം ത​​​െൻറ 200 മത്സരത്തിൽ 31ാം ശതകം കുറിച്ച കോഹ്​ലിക്ക്​ ആരിൽനിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. ദിനേശ്​ കാർത്തിക്​ (37), എം.എസ്​. ധോണി (26), ഭുവനേശ്വർ കുമാർ (25), രോഹിത്​ ശർമ (20) എന്നിവരാണ്​ കുറച്ചെങ്കിലും പിടിച്ചുനിന്നത്​. കിവീസ്​ നിരയിൽ ​​ട്ര​​െൻറ്​ ബോൾട്ട്​ 35 റൺസിന്​ നാലു​ വിക്കറ്റ്​ വീഴ്​ത്തി. രണ്ടാം മത്സരം ബുധനാഴ്​ച പുണെയിൽ നടക്കും.
 

Tags:    
News Summary - Boult hurts India's start by dismissing openers-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.