കുംബ്ലെയുടെ​ പിൻഗാമിയെ കണ്ടെത്താൻ അഭിമുഖം വേണ്ടെന്ന്​ ബി.സി.സി.​െഎ

ന്യൂഡൽഹി: കുംബ്ലെ രാജിവെച്ച ഒഴിവിലേക്കായി പുതിയ കോച്ചിനെ തെരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങളിൽ നിന്ന്​ അഭിമുഖം ഒഴിവാക്കുന്നു. ദേശീയ ദിനപത്രമായ ടൈംസ്​ ഒാഫ്​ ഇന്ത്യയാണ്​ ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. സചിൻ ടെൻഡുൽക്കർ, സൗരവ്​ ഗാംഗുലി, വി.വി.എസ്​ ലക്ഷ്​മൺ എന്നിവരടങ്ങിയ സമിതിയാണ്​ പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്നത്​.

ജൂലൈ ഒമ്പതാണ്​​ പുതിയ പരിശീലകനുള്ള അപേക്ഷ സമർപ്പിക്കുന്നതിന​ുള്ള അവസാന തിയതി.  പിറ്റേന്ന്​ തന്നെ​ പരിശീലകനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ്​ ബി.സി.സി.​െഎയുടെ ശ്രമം. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ള പുതിയ പരിശീലകനെ സംഘടന എങ്ങനെ തെരഞ്ഞെടുക്കുമെന്നത്​ സംബന്ധിച്ച്​ അനിശ്​ചിതത്വം നില നിൽക്കുകയാണ്​. 

വിരാട്​ കോഹ്​ലിയുമായുള്ള ഭിന്ന​തകളെ തുടർന്ന്​ അനിൽ കുംബ്ലെ ഇന്ത്യൻ പരിശീലകസ്ഥാനം രാജിവെച്ചത്​. നിലവിൽ വെസ്​റ്റ്​ ഇൻഡീസുമായുള്ള പരമ്പരക്കായി വിദേശത്താണ്​ ഇന്ത്യൻ ടീം. വെസ്​റ്റ്​ ഇൻഡീസുമായുള്ള അവസാന ട്വൻറി ട്വൻറി മൽസരം ഞായറാഴ്​ച നടക്കും.

Tags:    
News Summary - BCCI scrapping interview process for coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.