ഷമിയുടെ വിസ യു.എസ് നിരസിച്ചു; ബി.സി.സി.ഐ ഇടപ്പെട്ട് ശരിയാക്കി
കൊൽക്കത്ത: ഗാർഹിക പീഡന കേസ് നിലവിലുണ്ടെന്നു കാണിച്ച് യു.എസ് വിസ നിഷേധിക്കപ്പെട്ട ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമിക്ക് ബി.സി.സി.െഎ രക്ഷകരായി. രാജ്യത്തിനായി ഷമി നേടിയ നേട്ടങ്ങളും കേസിെൻറ വിവരങ്ങളുമടക്കം സൂചിപ്പിച്ച് ബി.സി.സി.െഎ സി.ഇ.ഒ രാഹുൽ ജോഹ്രി യു.എസ് എംബസിക്ക് കത്തയച്ചതോടെയാണ് താരത്തിന് അനുമതി ലഭിച്ചത്.
അന്താരാഷ്ട്ര കളിക്കാർക്ക് ലഭിക്കുന്ന പി വൺ വിഭാഗത്തിൽപെട്ട വിസയാണ് ഷമിക്ക് ലഭിച്ചത്. ഷമി ആദ്യം നൽകിയ അപേക്ഷ പൊലീസ് പരിശോധന പൂർണമല്ലെന്നു കാണിച്ച് യു.എസ് എംബസി തള്ളുകയായിരുന്നു. 2018ലാണ് ഭാര്യ ഹസിന് ജഹാൻ, ഗാര്‍ഹിക പീഡനവും പരസ്ത്രീബന്ധവും ആരോപിച്ച് ഷമിക്കെതിരെ കേസുകൊടുത്തത്.
എന്നാൽ, സംഭവം അന്വേഷിച്ച ബി.സി.സി.ഐ താരത്തിന് ക്ലീന്‍ ചിറ്റ് നല്കി തിരികെ ടീമിലെടുക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.