ബേ​സി​ൽ ഇ​ന്ത്യ​ക്കാ​യി ക​ളി​ക്കു​ന്ന കാ​ലം വി​​ദൂ​ര​മ​ല്ല –ബ്രാ​വോ

കൊൽക്കത്ത: മലയാളി പേസ് ബൗളർ ബേസിൽ തമ്പി ഇന്ത്യൻ ടീമിനായി കളിക്കുന്ന കാലം വിദൂരത്തല്ലെന്ന് വിൻഡീസ് താരവും െഎ.പി.എല്ലിൽ ബേസിലിെൻറ സഹതാരവുമായ ഡ്വെയ്ൻ ബ്രാവോ. ഭാവിയുള്ള യുവപ്രതിഭയാണ് ബേസിൽ. ഒരു വർഷത്തിനുള്ളിൽ അവൻ ഇന്ത്യക്കായി കളിച്ചേക്കാം. കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ഉപദേശങ്ങളും നിർദേശങ്ങളും ആത്മവിശ്വാസവും പകർന്നുനൽകാറുണ്ട്.

ബേസിൽ ഇന്ത്യൻ ക്രിക്കറ്റിന് മുതൽക്കൂട്ടാവും. ഉമേഷ് യാദവിനെയും മുഹമ്മദ് ഷമിയെയും പോലെ 140 കി.മീറ്റർ വേഗതയിൽ ബൗൾ ചെയ്യാൻ കഴിയുന്നത് നല്ല കാര്യമാണ്. എല്ലാ ആശംസയും നേരുന്നതായും ബ്രാവോ പറഞ്ഞു.

ചൊവ്വാഴ്ച ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിൽ ബേസിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഗെയ്ലും കോഹ്ലിയും ചേർന്ന് ഗുജറാത്തിെൻറ ബൗളർമാരെ അടിച്ചുതകർത്തപ്പോൾ 31 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത ബേസിലായിരുന്നു ഭേദപ്പെട്ട പ്രകടനം നടത്തിയത്.
തുടർച്ചയായി യോർക്കറുകൾ എറിഞ്ഞ അദ്ദേഹം ഗെയ്ലിെൻറ വിലപ്പെട്ട വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

 

Tags:    
News Summary - basil-thampi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.