ശാക്കിബ് കൊടുങ്കാറ്റിൽ ആസ്ട്രേലിയ തരിപ്പണമായി

ധാ​ക്ക: വിജയമുറപ്പിച്ച ഒ​ന്നാം ടെ​സ്​​റ്റി​ൽ ആ​സ്​​ട്രേ​ലി​യക്ക് അപ്രതീക്ഷിത തോൽവി. 20 റൺസിനാണ് ഒാസീസ് സംഘം ബംഗ്ലാ കടുവകളോട് തോറ്റത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ബംഗ്ലാദേശ്1-0ത്തിന് മുന്നിലെത്തി. സ്കോർ: ബംഗ്ലേദേശ്260, 221.ആസ്ട്രേലിയ 217 ,244. ടെസ്റ്റ് ക്രിക്കറ്റിൽ ആസ്ട്രേലിയക്കെതിരെ ബംഗ്ലാദേശിൻെറ ആദ്യ വിജയമാണിത്.

ഒ​ന്നാം ഇ​ന്നി​ങ്​​സി​ൽ 43 റ​ൺ​സ്​ ലീ​ഡ്​ നേ​ടി​യ ബം​ഗ്ലാ​ദേ​ശ്​ ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ 221 റ​ൺ​സി​ന്​ പു​റ​ത്താ​യിരുന്നു. മ​റു​പ​ടി ബാ​റ്റി​ങ്​​ ആ​രം​ഭി​ച്ച ആ​സ്​​ട്രേ​ലി​യ ര​ണ്ടു ദി​വ​സം ബാ​ക്കി​നി​ൽ​ക്കെ ര​ണ്ടു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 109 റ​ൺ​സ്​ എ​ന്ന നി​ല​യി​ലാ​ണ് ഇന്നലെ കളിയവസാനിപ്പിച്ചത്.ഡേ​വി​ഡ്​ വാ​ർ​ണ​ർ , സ്​​റ്റീ​വ​ൻ സ്​​മി​ത്ത്​ എ​ന്നി​വ​ർ ക്രീസിൽ നിൽക്കേ ഒാസീസ് സംഘം വിജയം ഉറപ്പിച്ച മട്ടിലായിരുന്നു. മാ​റ്റ്​ റെ​ൻ​ഷോ​യും (5), ഉ​സ്​​മാ​ൻ ഖാ​ജ(1)​യു​മാ​ണ് ഇന്നലെ​ പു​റ​ത്താ​യ​ത്.

വിക്കറ്റ് നേടിയ ശാക്കിബ് അൽ ഹസൻറെ ആഹ്ലാദം
 


എ​ട്ട്​ വി​ക്ക​റ്റ്​ ബാ​ക്കി​നി​ൽ​ക്കെ ജ​യി​ക്കാ​ൻ  156 റ​ൺ​സ്​ കൂ​ടി മ​തിയെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ആ​സ്​​ട്രേ​ലി​യ അഞ്ച് വിക്കറ്റ് നേടിയ ശാക്കിബ് ഹസൻറെ മാരക ബൗളിനു മുന്നിൽ വീണു പോവുകയായിരുന്നു. ഡേ​വി​ഡ്​ വാ​ർ​ണ​ർ (112) , സ്​​റ്റീ​വ​ൻ സ്​​മി​ത്ത്​ (37) എന്നീ ഒാസീസ് കുന്തമുനകളെ മടക്കിയാണ് ശാക്കിബ് കൊടുങ്കാറ്റ് വീശിയത്. ടീം സ്കോർ 158 റൺസിലെത്തി നിൽക്കെയാണ് വാർണർ പുറത്താകുന്നത്.  തൊട്ടുപിറകേ സ്മിത്തും ക്രീസ് വിട്ടു. ഹാൻഡ്സ്കോം (15), ഗ്ലെൻ മാക്സ്വെൽ (14), മാത്യൂ വെയ്ഡ്(4), ആഷ്ടൻ അഗർ(2), നഥാൻ ലിയോൺ, ജോഷ് ഹസൽവുഡ് എന്നിവർ വന്ന പോലെ മടങ്ങി. പാറ്റ് കമ്മിൻസ്  33 റൺസെടുത്ത് പുറത്താകാതെ നിന്നു. തൈജുൽ ഇസ്ലാം മൂന്നും മെഹ്ദി ഹസൻ രണ്ടും വിക്കറ്റെടുത്തു. 28 ഒാവറിൽ 85 റൺസ് വിട്ടുകൊടുത്താണ് ശാക്കിബ് അഞ്ച് വിക്കറ്റ് കൊയ്തത്. ലോകത്തെ മികച്ച ആൾ റൗണ്ടർമാരിൽ ഒരാളെന്ന് തെളിയിക്കുന്നതായിരുന്നു മത്സരത്തിലെ ശാക്കിബിൻെറ പ്രകടനം. മൊത്തം പത്ത് വിക്കറ്റ് നേടിയ ഷാക്കിബ് ഒന്നാം ഇന്നിങ്സിൽ 84 റൺസ് നേടിയിരുന്നു.


ചൊ​വ്വാ​ഴ്​​ച ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ ഒ​ന്നി​ന്​ 45 റ​ൺ​സ്​ എ​ന്ന നി​ല​യി​ൽ ബാ​റ്റി​ങ്​ തു​ട​ങ്ങി​യ ബം​ഗ്ലാ​ദേ​ശ്​ ത​ക​ർ​ച്ച എ​ളു​പ്പ​ത്തി​ലാ​യി​രു​ന്നു. ഒാ​പ​ണ​ർ ത​മിം ഇ​ഖ്​​ബാ​ൽ (78), മു​ഷ്​​ഫി​ഖു​ർ​റ​ഹിം (41) എ​ന്നി​വ​ർ ചെ​റു​ത്തു നി​ന്നെ​ങ്കി​ലും ഒ​ന്നാം ഇ​ന്നി​ങ്​​സി​ലെ ലീ​ഡ്​ മേ​ധാ​വി​ത്വം നി​ല​നി​ർ​ത്താ​നാ​യി​ല്ല. 
 

Tags:    
News Summary - Bangladesh v Australia, 1st Test, Mirpur-Sports news,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.