ഒാസീസ്​ റി​േട്ടൺസ്​

ടോണ്ടൺ: ഇന്ത്യയോടേറ്റ തോൽവിയുടെ ക്ഷീണം പാകിസ്താനോട് തീർത്ത് കങ്കാരുപ്പട. 41 റൺസിനാണ് ആസ്ട്രേലിയയുടെ വിജയം. ഒാ പണർമാരായ ഡേവിഡ് വാർണറി​െൻറയും (107), ആരോൺ ഫിഞ്ചി​െൻറയും (82) ബലത്തിൽ ഒാസിസ് ടീം ഉയർത്തിയ 308 റൺസ് വിജയലക്ഷ്യം പിന്തുടർ ന്ന പാകിസ്താൻ 45.4 ഒാവറിൽ 266ന് അവസാനിച്ചു. കൂറ്റൻ സ്കോറിലേക്ക് കുതിച്ച ഒാസിസിന്​ അഞ്ചു​ വിക്കറ്റെടുത്ത് പാക് പേസർ മുഹമ്മദ് ആമിറാണ് തടയിട്ടത്.
ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത പാകിസ്താ​െൻറ കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുന്ന തുടക്കമായി ആസ്ട്രേലിയയുടേത്. ആമിറിനെ പ്രതിരോധിച്ചും ഷഹീൻ അഫ്രീദിയെ പ്രഹരിച്ചും തുടങ്ങിയ ക്യാപ്്റ്റൻ ഫിഞ്ചും വാർണറും ചേർന്ന് സ്കോർ ഉയർത്തുകയായിരുന്നു.

16 ഒാവറിൽ 100 പിന്നിട്ട ആസ്ട്രേലിയക്ക്​ രണ്ടാം സ്പെല്ലിനെത്തിയ മുഹമ്മദ് ആമിറാണ് ആദ്യ പ്രഹരമേൽപ്പിച്ചത്​. 22.1 ഒാവറിൽ 146ൽ നിൽക്കെ ആമിറി​െൻറ പന്തിൽ കൂറ്റനടിക്ക് മുതിർന്ന ഫിഞ്ച് ഹഫീസിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. കൂട്ടുകെട്ട് പൊളിഞ്ഞതോെട സ്കോറിങ് മന്ദഗതിയിലായി. സ്​റ്റീവൻ സ്മിത്ത്​ (10) ഹഫീസിന് വിക്കറ്റ് നൽകി മടങ്ങി. തുടർന്നങ്ങോട്ട് വാർണറിനെ കാഴ്ചക്കാരനാക്കി ഒാരോരുത്തരായി മടങ്ങുകയായിരുന്നു. വെടിക്കെട്ട് ബാറ്റ്്സ്മാൻ ഗ്ലെൻ മാക്സ്​വെൽ (20), സ്​റ്റോയിനിസിന്​ പകരം അന്തിമ ഇലവനിൽ ഇടംപിടിച്ച ഷോൺ മാർഷ് (23), ഉസ്മാൻ കവാജ (18), അലക്​സ് കാരി (20) എന്നിവരല്ലാതെ ആരും രണ്ടക്കം കടന്നില്ല. 111പന്തിൽ 11ഫോറും ഒരു സിക്സറുമുൾപ്പെടെ 107 റൺസെടുത്ത ഡേവിഡ് വാർണറെ ഷഹീൻ അഫ്രീദി ഇമാമുൽ ഹഖിന് ക്യാച്ച് നൽകി മടക്കി. 49 ഒാവറിൽ 307 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക് ടീമിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. മൂന്നു ബാൾ നേരിട്ട ഒാപണർ ഫഖർസമാൻ റണ്ണൊന്നും എടുക്കാതെ കമ്മിൻസിന് വിക്കറ്റ് നൽകി പുറത്തായി. എന്നാൽ, ഒാപണർ ഇമാമുൽ ഹഖും ബാബർ അസമും ചേർന്ന് സ്കോർ കരകയറ്റി. ടീം സ്കോർ 56ൽ നിൽക്കെ മികച്ച ഫോമിലുള്ള ബാബർ അസമും (30) കമ്മിൻസിന് ഇരയായി. ഇമാമുൽ ഹഖ് (53), മുഹമ്മദ് ഹഫീസ് (46), വഹാബ് റിയാസ്(45) എന്നിവരും അവസാനം വരെ ചെറുത്തുനിന്ന നായകൻ സർഫറാസ് അഹമ്മദും (40) രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ആസ്ട്രേലിയക്കുവേണ്ടി പാറ്റ് കമ്മിൻസ് മൂന്നു വിക്കറ്റ് വീഴ്ത്തി.

Tags:    
News Summary - Australia won 41 runs-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT