മെൽബൺ: ത്രിരാഷ്ട്ര ട്വൻറി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ആസ്ട്രേലിയക്ക് ഏഴു വിക്കറ്റ് വിജയം. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 138 റൺസ് വിജയലക്ഷ്യം ആറ് ഒാവറും ഏഴു വിക്കറ്റും ബാക്കിനിൽക്കെ ആസ്ട്രേലിയ മറികടന്നു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ പേസ് ബൗളർമാരായ കെയ്ൻ റിച്ചാർഡ്സണും (33ന് മൂന്ന്) ബില്ലി സ്റ്റാൻലേക്കും (28ന് രണ്ട്) േചർന്നാണ് ചെറിയ സ്കോറിൽ ഒതുക്കിയത്. നായകൻ ജോസ് ബട്ലർ (46), ബില്ലിങ്സ് (29), വിൻസ് (21) എന്നിവർക്ക് മാത്രമേ പിടിച്ചുനിൽക്കാൻ കഴിഞ്ഞുള്ളൂ.
മറുപടി ബാറ്റിങ്ങിൽ ഡേവിഡ് വാർണർ (രണ്ട്) തുടക്കത്തിലേ പുറത്തായെങ്കിലും മാക്സ്വെൽ (39), ക്രിസ് ലിൻ (31), ആർസി ഷോട്ട് (36*), ആരോൺ ഫിഞ്ച് (20*) എന്നിവർ ചേർന്ന് അനായാസം വിജയത്തിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.