ആഷസ്​: സ്​മിത്തിന്​ സെഞ്ച്വറി; ആസ്​​േ​ട്രലിയക്ക്​ ലീഡ്​

ബ്രിസ്​ബേ​ൻ: ആഷസ് പരമ്പരയിലെ ആദ്യ​ ടെസ്​റ്റിൽ നായകൻ സ്​റ്റീവ്​ സ്​മി​ത്തി​​െൻറ​ ഒറ്റയാൾ പോരാട്ടത്തിലൂടെ ആസ്​​ട്രേലിയക്ക്​ 26 റൺസ്​ ഒന്നാം ഇന്നിങ്​സ്​ ലീഡ്​. ഇംഗ്ലീഷ്​ ബാളുകളെ പ്രതിരോധിച്ച്​ സെഞ്ച്വറിയുമായി സ്​റ്റീവ്​ സ്​മിത്ത്​ (141) പുറത്താവാതെനിന്ന മത്സരത്തിൽ ഒാസീസ്​ ആദ്യ ഇന്നിങ്​സിൽ 328 റൺസിന്​ പുറത്തായി. രണ്ടാം ഇന്നിങ്​സ്​ ആരംഭിച്ച ഇംഗ്ലണ്ടിന്​​ 33 റൺസിനിടെ രണ്ടു വിക്കറ്റ്​ നഷ്​ടമായി​​. ഒാപണർ അലസ്​റ്റർ കുക്ക്​ (7), ജെയിംസ്​ വിൻസെ (2) എന്നിവരാണ്​ പുറത്തായത്​. ഇരു വിക്കറ്റുകളും ജോഷ്​ ഹേസൽവുഡിനാണ്​. മാർക്ക്​ സ്​റ്റോൺമാനും (19) ക്യാപ്​റ്റൻ ജോ റൂട്ടുമാണ് ​(5) ക്രീസിൽ. സ്​കോർ: ഇംഗ്ലണ്ട്​-302, 33/2, ആസ്​ട്രേലിയ-328.

നാലിന്​ 165 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ്​ തുടർന്ന ഒാസീസിന്​ കരുത്തായത്​ നായക​​െൻറ ഇന്നിങ്​സായിരുന്നു. കൂട്ടിനുണ്ടായിരുന്ന ഷോൺ മാർഷ്​ അർധ​ സെഞ്ച്വറി തികച്ച്​ (51) പവിലിയനിലേക്ക്​ മടങ്ങിയെങ്കിലും സ്​മിത്ത്​ പ്രതിരോധം തുടർന്നു. വാലറ്റക്കാരൻ പാറ്റ്​ കുമ്മിൻസിനെയും (42) കൂട്ടുപിടിച്ചാണ്​ സ്​മിത്ത്​ സെഞ്ച്വറിയും കടന്ന്​​ നിലയുറപ്പിച്ചത്​. സ്​മിത്തി​​െൻറ 21ാം ​ടെസ്​റ്റ്​ സെഞ്ച്വറിയാണിത്​. മിച്ചൽ സ്​റ്റാർക്കും (6), ജോഷ്​ ഹേസൽവുഡും (6) ലിയോണും (9) രണ്ടക്കം കാണാതെ പുറത്തായി.
Tags:    
News Summary - Australia v England, The Ashes 2017-18, 1st Test, Brisbane -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.