ബ്രിസ്ബേൻ: ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിെൻറ രക്ഷാപ്രവർത്തനത്തിൽ തകർച്ചയിൽനിന്ന് കരകയറി ഒാസീസ്. ആഷസ് ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ദിനം ഇംഗ്ലണ്ടിനെ 302 റൺസിന് പുറത്താക്കി ബാറ്റിങ്ങിനിറങ്ങിയ ഒാസീസിന് തുടക്കം പിഴച്ചപ്പോൾ സ്റ്റീവ് സ്മിത്തും (64*) ഷോൺ മാർഷും (44*) ചേർന്ന് ടീമിനെ രക്ഷപ്പെടുത്തുകയായിരുന്നു. രണ്ടാം ദിനം സ്റ്റംപെടുക്കുേമ്പാൾ ആസ്േട്രലിയ നാലിന് 165 എന്നനിലയിലാണ്. നാലു മുൻനിര വിക്കറ്റുകൾ 76 റൺസിനിടെ നഷ്ടമായി തകർച്ചയിലേക്ക് നീങ്ങവെയാണ് നായകനും മാർഷും ചേർന്ന് ഇന്നിങ്സ് പടുത്തുയർത്തിയത്. സ്കോർ: ഇംഗ്ലണ്ട് 302, ആസ്േട്രലിയ 165/4 (62 ഒാവർ).
ഒാസീസിന് ആദ്യ തിരിച്ചടി നൽകിയത് സ്റ്റുവർട്ട്് ബ്രോഡായിരുന്നു. ടെസ്റ്റ് അരങ്ങേറ്റത്തിനെത്തിയ ഒാപണർ കാമറൊൺ ബാൻക്രോഫ്റ്റിനെ (5) വിക്കറ്റ് കീപ്പർ ബെയർ സ്റ്റോയുടെ കൈകളിലെത്തിച്ചാണ് ബ്രോഡ് വരവറിയിച്ചത്. പിന്നാലെ ഉസ്മാൻ ഖവാജയെ(11) മൊഇൗൻ അലിയും ഡേവിഡ് വാർണറെ (26) ജെയിക് ബാളും പീറ്റർ ഹാൻഡ്സ്കോമ്പിനെ (14) ജെയിംസ് ആൻഡേഴ്സണും പറഞ്ഞയച്ചതോടെ ഒാസീസ് പരുങ്ങി. നാലിന് 76 എന്ന നിലയിൽനിന്നാണ് സ്മിത്തും മാർഷലും ചേർന്ന് പുറത്താകാതെ ടീമിനെ കരകയറ്റിയത്. നാലിന് 196 എന്നനിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടർന്ന ഇംഗ്ലണ്ടിനെ ഡേവിഡ് മലാനും (56) മൊഇൗൻ അലിയും (38) ചേർന്നാണ് 300 കടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.