ഇന്ത്യന്‍ പര്യടനം: ആ​സ്​​ട്രേ​ലി​യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു 

മെ​ൽ​ബ​ൺ: ഇ​ന്ത്യ​ക്കെ​തി​രാ​യ ​ഏ​ക​ദി​ന-​ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ആ​സ്​​ട്രേ​ലി​യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. പേ​സ്​ ബൗ​ള​ർ മി​ച്ച​ൽ സ്​​റ്റാ​ർ​ക്ക്​ ടീ​മി​ൽ നി​ന്ന്​ പു​റ​ത്താ​യ​പ്പോ​ൾ, ജെ​യിം​സ്​ ഫോ​ക്​​ന​റും ന​താ​ൻ കോ​ൾ​ട്ട​ർ നീ​ലും തി​രി​ച്ചെ​ത്തി. സെ​പ്​​റ്റം​ബ​ർ 17 മു​ത​ൽ ഒ​ക്​​ടോ​ബ​ർ 13 വ​രെ​യു​ള്ള, അ​ഞ്ച്​ ഏ​ക​ദി​ന​വും മൂ​ന്ന്​ ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ളു​മ​ട​ങ്ങി​യ പ​ര​മ്പ​ര​ക്കാ​ണ്​ ആ​സ്​​ട്രേ​ലി​യ ഇ​ന്ത്യ​യി​ലേ​ക്കെ​ത്തു​ന്ന​ത്. ചെ​ന്നൈ, ബം​ഗ​ളൂ​രു, നാ​ഗ്​​പു​ർ, ഇ​ന്ദോ​ർ, കൊ​ൽ​ക്ക​ത്ത എ​ന്നി​വി​ട​ങ്ങ​ളി​ൽ ഏ​ക​ദി​ന മ​ത്സ​ര​വും ഹൈ​ദ​രാ​ബാ​ദ്, റാ​ഞ്ചി, ഗു​വാ​ഹ​തി സ്​​റ്റേ​ഡി​യ​ങ്ങ​ളി​ൽ ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.

ഏകദിന ടീം: സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, ആഷ്ടൺ അഗർ, ഹിൽട്ടൻ കാർറ്റ്റൈറ്റ്, നഥാൻ കൗൾട്ടർ നൈൽ, പാട്രിക് കമ്മിൻസ്, ജെയിംസ് ഫോക്നർ, ആരോൺ ഫിഞ്ച്, ജോഷ് ഹസ്ലെവുഡ്, ട്രാവിസ് ഹെഡ്, ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിനിസ്, മാത്യു വേഡ്, ആഡം സാമ്പ.

ട്വന്റി 20 ടീം: സ്റ്റീവൻ സ്മിത്ത്, ഡേവിഡ് വാർണർ, ജേസൺ ബെറെൻഡോർഫ്, ഡാൻ ക്രിസ്റ്റ്യൻ, നഥാൻ കോൾട്ടർ നൈൽ, പാട്രിക് കുമ്മിൻസ്, ആരോൺ ഫിഞ്ച്, ട്രാവിസ് ഹെഡ്, മോയിസ് ഹെന്റിക്വസ്, ഗ്ലെൻ മാക്സ്വെൽ, ടിം പെയിൻ, കെയ്ൻ റിച്ചാർഡ്സൺ, ആഡം സാമ്പ.


 

Tags:    
News Summary - Australia name ODI, T20 squads for tour of India- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.