Posted On
date_range Updated On
date_range ഏഷ്യാകപ്പ്: ബംഗ്ലാദേശിനെതിരെ അഫ്ഗാന് മൂന്ന് റൺസ് തോൽവി
ദുബൈ: ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്താൻ മൂന്നു റൺസിന് പരാജയപ്പെട്ടു. ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് നിശ്ചിത ഒാവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തു. മറുപടി ബാറ്റിനിറങ്ങിയ അഫ്ഗാന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുക്കാനേ സാധിച്ചുള്ളു.
മുഹമ്മദ് ഷഹ്സാദ്(53), ഹഷ്മത്തുള്ള ഷാഹിദി (71), അസ്ഗർ അഫ്ഗാൻ(39), മുഹമ്മദ് നബി(38), സമീഉല്ല സൻവാരി (23) എന്നിവരാണ് അഫ്ഗാൻ നിരയിൽ മിന്നിയത്. അവസാന പന്ത് വരെ ആവേശത്തിൽ നിറഞ്ഞ മത്സരത്തിൽ അഫ്ഗാനെ ഭാഗ്യം തുണച്ചില്ല.
മഹ്മൂദുല്ല (74), ഇംറുൽ ഖൈസ് (72*), ലിൻറൺ ദാസ് (41) എന്നിവരുടെ ബാറ്റിങ്ങിലാണ് കടുവകൾ പൊരുതാവുന്ന സ്കോർ കണ്ടെത്തിയത്. അഫ്ഗാനിസ്താനായി അഫ്താബ് ആലം മൂന്നും മുജീബ് റഹ്മാൻ, റാഷിദ് ഖാൻ എന്നിവർ ഒാരോ വിക്കറ്റും വീഴ്ത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.