ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു; വിരാട് കോഹ്‍ലി ഇല്ല, രോഹിത് ശർമ നായകൻ

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‍ലിക്ക് വിശ്രമം നൽകി. രോഹിത് ശർമ യാണ് നായകൻ. രാജസ്ഥാൻ താരം ഖലീൽ അഹമ്മദാണ് ടീമിലെ ഏക പുതുമുഖം. സെപ്റ്റംബർ 15 മുതൽ 28 വരെ യു.എ.ഇയിലാണ് ടൂർണമെന്റ്. പാകിസ്താൻ ഉൾപെട്ട എ ഗ്രൂപ്പിലാണ് ഇന്ത്യ. സെപ്റ്റംബർ പതിനെട്ടിനാണ് ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ആദ്യ മൽസരം.

രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർക്ക് ഇക്കുറിയും ടീമിൽ ഇടമില്ല. പരുക്കിനെ തുടർന്ന് പുറത്തായ ഭുവനേശ്വർ കുമാർ ടീമിൽ തിരിച്ചെത്തി. അമ്പാട്ടി റായുഡു, മനീഷ് പാണ്ഡെ, കേദാർ ജാദവ് തുടങ്ങിയവരെല്ലാം ടീമിലുണ്ട്. അക്സർ പട്ടേലും ടീമിൽ ഇടം പിടിച്ചു.

ഖലീൽ അഹമ്മദ്


ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ (വൈസ് ക്യാപ്റ്റൻ), ലോകേഷ് രാഹുൽ, അമ്പാട്ടി റായുഡു, മനീഷ് പാണ്ഡെ, കേദാർ ജാദവ്, എം.എസ്. ധോണി (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, യുസ്‍വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുമ്ര, ഷാർദുൽ താക്കൂർ, ഖലീൽ അഹമ്മദ്.

Tags:    
News Summary - Asia Cup 2018: Virat Kohli Rested, Rohit Sharma To Lead India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.