?.??.?? ?????? ??? ?????????? ??? ??????????? ????

പ്രായം എന്നതൊരു നമ്പർ മാത്രം; ഫിറ്റ്നസിലാണ് കാര്യം -ധോണി

മുംബൈ: ടൂർണമ​െൻറിലെ വയസ്സൻ പടയെന്ന പരിഹാസങ്ങൾ ഏറ്റുവാങ്ങിയാണ് ചെന്നൈ ഈ ഐ.പി.എൽ സീസണെത്തിയത്. രണ്ട് വർഷത്തെ വിലക്കിന് ശേഷമെത്തിയ മഞ്ഞപ്പട മുംബൈയിൽ നിന്ന് മടങ്ങുന്നത് കിരീടവുമായാണ്. വയസ്സൻ പടയുടെ പ്രധാന ശക്തി ക്യാപ്റ്റൻ ധോണി തന്നെയാണ്. ധോണി രചിക്കുന്ന തന്ത്രങ്ങൾ കളത്തിൽ ആവിഷ്കരിച്ചാണ് ടീം ജേതാക്കളായത്. താനടങ്ങുന്ന വയസ്സൻ പടയെ അനുമോദിച്ച് ധോണി മത്സരശേഷം രംഗത്തെത്തി.

ഞങ്ങൾ പ്രായത്തെക്കുറിച്ച് വളരെയേറെ സംസാരിച്ചു, പക്ഷേ ഏറ്റവും കൂടുതൽ പ്രധാനപ്പെട്ടത് ഫിറ്റ്നസാണ്. 33 കാരനായ റായിഡുവിന് ഒരു പ്രശ്നവുമില്ല. അതാണ് പ്രായത്തെക്കാൾ പ്രാധാന്യം ഫിറ്റ്നസിനെന്ന് പറയുന്നത്. ഫീൽഡിൽ നന്നായി ചലിക്കാനാവുന്ന കളിക്കാരെ വേണമെന്നാണ് കൂടുതൽ ക്യാപ്റ്റൻമാരും പറയുക. നിങ്ങൾ 19-20 വയസ്സുള്ളവരാണെങ്കിലും പ്രശ്നമില്ല. പ്രായം ഒരു സംഖ്യ മാത്രമാണ്, എന്നാൽ നിങ്ങൾ ഫിറ്റായിരിക്കുന്നതിലാണ് കാര്യം -ധോണി പറഞ്ഞു.

ഒരു നല്ല ബാറ്റിങാണ് ടീം പുറത്തെടുത്തത്. മിഡിൽ ഒാവറുകളിൽ മിന്നിത്തിളങ്ങാനാകുമെന്ന് ഞങ്ങൾക്ക് എല്ലായ്പ്പോഴും വിശ്വാസമുണ്ടായിരുന്നു. ബ്രാവോയേ നേരത്തേ അയക്കാൻ പദ്ധതിയുണ്ടായിരുന്നില്ല. റായുഡു നമ്മുടെ പ്രധാന പോരാളിയാണ്. അതിനാൽ മധ്യനിരയിൽ ഞങ്ങൾക്കൊരു ഉണ്ടായിരുന്നു.

ഷെയ്ൻ വാട്ടസൺ അവാർഡ് ദാന ചടങ്ങിൽ പ്രത്യേക സന്തോഷവാനായിരുന്നു. 117 എന്ന ഐ.പി.എൽ ഫൈനൽ ചരിത്രത്തിലെ ടോപ് സ്കോർ ഉയർത്തിയ അദ്ദേഹം തന്നെ എഴുതിതള്ളിയവർക്ക് മികച്ച മറുപടിയാണ് കലാശപ്പോരിൽ നൽകിയത്. സത്യസന്ധമായി പറഞാൽ ഒരു സ്പെഷ്യൽ സീസണാണിത്. കഴിഞ്ഞ ആർ.സി.ബിയിലെ സീസണിനേക്കാൾ മികച്ചത്- വാട്ട്സൺ വ്യക്തമാക്കി. സ്റ്റീഫൻ ഫ്ലെമിങ്ങും എം.എസ്. ധോണിയും എന്നെ നന്നായി നോക്കി. ഇന്ന് രാത്രിയിലെ പ്രകടനത്തിലൂടെ എനിക്ക് തിരിച്ച് ചെയ്യാനായത് സന്തോഷം നൽകുന്ന കാര്യമാണ്- വാട്ട്സൺ പറഞ്ഞു.

Tags:    
News Summary - Age is Just a Number, Fitness Matters, Says Dhoni -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.