ബംഗ്ലാദേശിനെ ഒരു റണ്ണി​ന്​ തോൽപിച്ചു;​ അഫ്​ഗാൻ ട്വൻറി20 പരമ്പര തൂത്തുവാരി

ഡറാഡൂൺ: അവസാന ബാൾ വരെ ആവേശം മുറ്റിനിന്ന മത്സരത്തിൽ അത്ഭുത സ്​പിന്നർ റാഷിദ്​ ഖാനും ഷഫീഖുല്ലയും രക്ഷകരായപ്പോൾ ബംഗ്ലാദേശിനെ ഒരു റണ്ണി​ന്​ തോൽപിച്ച്​ അഫ്​ഗാനിസ്​താൻ ട്വൻറി20 പരമ്പര 3-0ത്തിന്​ തൂത്തുവാരി. ആദ്യം ബാറ്റുചെയ്​ത അഫ്​ഗാനിസ്താൻ ആറുവിക്കറ്റ്​ നഷ്​​ടത്തിൽ 145 റൺസെടു​ത്തപ്പോൾ ബംഗ്ലാദേശിന്​ 20 ഒാവറിൽ അത്രതന്നെ വിക്കറ്റ്​ നഷ്​ടപ്പെടുത്തി 144 റൺസ്​ എടുക്കാനേ കഴിഞ്ഞുള്ളൂ.

റാഷിദ്​ ഖാൻ എറിഞ്ഞ 20ാം ഒാവറിലെ അവസാന പന്തിൽ ജയിക്കാൻ നാല്​ റൺസ്​ വേണമെന്നിരിക്കെ അരിഫുള്‍ ഹഖി​​​െൻറ ഷോട്ട്​ ബൗണ്ടറി ലൈനിനരികിൽ കിടിലൻ ഫീൽഡിങ്​ പ്രകടനത്തിലൂടെ  ഷഫീഖുല്ല​ രക്ഷപ്പെടുത്തുകയായിരുന്നു. മൂന്നാം റണ്ണിനുള്ള ഓട്ടത്തില്‍ മഹ്​മൂദുല്ല (45) റണ്ണൗട്ടായി.

അഫ്​ഗാനായി ​െസമിയുല്ല ഷെൻവാരി (33), അസ്​ഗർ സ്​റ്റനിക്​സായ്​ (27), മുഹമ്മദ്​ ഷഹ്​സാദ്​ (26) എന്നിവർ മികച്ച പ്രകടനം കാഴ്​ചവെച്ചു. 19ാം ഒാവറിൽ അഞ്ചു ബൗണ്ടറി ഉള്‍പ്പെടെ മുഷ്ഫിഖുര്‍ റഹീം 46 റണ്‍സ് നേടി. അവസാന ഒാവറിൽ റഹീമിനെ പുറത്താക്കി റാഷിദ്​ ഖാനാണ്​ കളി അഫ്​ഗാന്​​ അനുകൂലമായി മാറ്റിമറിച്ചത്​. 

Tags:    
News Summary - Afghanistan v Bangladesh -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.