ലഖ്നോ: എകാന സ്റ്റേഡിയത്തിൽ ബുധനാഴ്ച നടന്ന അഫ്ഗാനിസ്താൻ x വെസ്റ്റിൻഡീസ ് ഏകദിന ക്രിക്കറ്റ് മത്സരം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മത്സരം കാണാനെത് തിയ ഒരു കാണിയാണ് ഇപ്പോൾ വാർത്തകളിെല താരം. സ്വന്തം ഉയരം കാരണം തലചായ്ക്കാൻ ഇടം കിട്ടാതെ മൂന്നു ദിവസം ലഖ്നോ നഗരത്തിൽ അലഞ്ഞ അഫ്ഗാൻ ആരാധകനായ കാബൂൾ സ്വദേശി ഷേർ ഖാനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
എട്ടടി രണ്ടിഞ്ചുകാരനായ ഷേർഖാൻ നിരവധി ഹോട്ടലുകൾ സന്ദർശിച്ച് മുറിയെടുക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിെൻറ ഉയരവും വേഷവും കണ്ട് അധികൃതർ കൈമലർത്തിയതിനെത്തുടർന്ന് പൊലീസിൽ അഭയം തേടുകയായിരുന്നു. ഒടുവിൽ പൊലീസ് ഇടപെട്ട് നാക ഭാഗത്തുള്ള രാജധാനി ഹോട്ടലിൽ കാബൂളുകാരന് വിശ്രമമൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.