Posted On
date_range Updated On
date_range നാലരക്കോടി നൽകി ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങൾ
ലണ്ടൻ: ഇംഗ്ലണ്ടിലെ പുരുഷ ക്രിക്കറ്റ് താരങ്ങൾ അഞ്ചുലക്ഷം പൗണ്ട് (ഏകദേശം 4.68 കോടി രൂപ) ക ോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തു. ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡുമായി കരാറുള്ള താരങ്ങളുടെ പ്രതിഫലത്തുകയുടെ 20 ശതമാനം വരുമിത്.
പുരുഷ താരങ്ങളേക്കാൾ പ്രതിഫലം കുറവുള്ള വനിത താരങ്ങൾ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ ശമ്പളം സംഭാവന ചെയ്തു. ഇംഗ്ലീഷ് താരങ്ങളിൽ പലരും ഇതിനകം തന്നെ വ്യക്തിപരമായും സഹായങ്ങൾ ചെയ്തിരുന്നു. വനിത ക്രിക്കറ്റ് ടീം നായിക ഹെഥർനൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ സന്നദ്ധസേവകയായി പ്രവർത്തിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.