ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കു മുമ്പേ ന്യൂസിലന്‍ഡിന് തിരിച്ചടിയായി പേസ് ബൗളര്‍ ടിം സൗത്തിക്ക് പരിക്ക്. പരിശീലനത്തിനിടെ ഇടതു കണങ്കാലിനാണ് പരിക്കേറ്റത്. സ്കാനിങ് റിപ്പോര്‍ട്ട് പ്രകാരം ഗ്രേഡ് രണ്ട് പ്രകാരമുള്ള പരിക്കായതിനാല്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങളും നഷ്ടമാവുമെന്ന് ന്യൂസിലന്‍ഡ് കോച്ച് മൈക് ഹെസ്സന്‍ അറിയിച്ചു. നാട്ടിലേക്ക് മടങ്ങിയ താരം ചികിത്സയും വിശ്രമവും കഴിഞ്ഞ് ഏകദിന പരമ്പരക്കുള്ള ടീമില്‍ തിരിച്ചത്തെുമെന്നാണ് പ്രതീക്ഷ. അഞ്ചു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്ക് ഒക്ടോബര്‍ 16ന് ധര്‍മശാലയില്‍ തുടക്കം കുറിക്കും.
ഏഴു മുതല്‍ 10 വരെ ദിവസം പൂര്‍ണ വിശ്രമം വേണ്ടിവരും. ടീമിലെ ഏറ്റവും പരിചയസമ്പന്നനായ ബൗളറെയാണ് കിവീസിന് ടെസ്റ്റ് മത്സരത്തിന് മുമ്പായി നഷ്ടമാകുന്നത്. മാറ്റ് ഹെന്‍റിയാവും സൗത്തിക്ക് പകരക്കാരനായി ടീമിലത്തെുക. 2015 മേയില്‍ അരങ്ങേറിയ ഹെന്‍റി നാല് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.